നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ട്രെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

  ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ട്രെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

  രാത്രി നടക്കാനിറങ്ങിയ ഗർഭിണിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

  News18

  News18

  • Share this:
   പൂനെ: ഗർഭിണിയായ ഇരുപത്തിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബിഹാറിലെ പട്ന ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്.

   സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ വിശാൽ, അങ്കിത് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച രാത്രിയായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.

   ശനിയാഴ്ച്ച രാത്രി നടക്കാനിറങ്ങിയതായിരുന്നു യുവതി. വീടിനടുത്ത് വെച്ച് തന്നെ രണ്ട് യുവാക്കൾ യുവതിയെ ശല്യം ചെയ്യാൻ ആരംഭിച്ചു. തുടർന്ന് യുവതിയുടെ മുഖം പൊത്തി അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

   ഇവിടെ വെച്ച് ഒരാളെ കൂടി യുവാക്കൾ വിളിച്ചു വരുത്തി. ശേഷം മൂന്ന് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു. ഇതിനുശേഷം അബോധാവസ്ഥയിലായ യുവതിയെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.

   റെയിൽവേ ട്രാക്കിൽ കിടന്ന യുവതി ഏറെ നേരത്തിന് ശേഷം ബോധം വന്നപ്പോൾ നിലവിളിച്ചതോടെയാണ് ആളുകൾ എത്തുന്നത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് എത്തി യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

   ഇവിടെ നിന്നും ആശുപത്രിയിലെത്തിച്ച യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

   സംഭവത്തിൽ മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

   തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

   കുടുംബവഴക്കിനിടെ പ്രകോപിതനായി ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ അലോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേഷ് മാലി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയാണ് പരാതി നൽകിയത്.

   2008 ലാണ് ദിനേഷ് മാലിയും ടീനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രണ്ട് പെൺകുട്ടികളുമുണ്ട്. മദ്യത്തിന് അടിമയായ ദിനേഷ് വിവാഹം കഴിഞ്ഞ നാൾ മുതൽ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഭാര്യയുടെ പരാതിയിൽ പറയുന്നു. തൊഴിൽരഹിതനായ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായതോടെ പെൺമക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.

   ഇവിടെ പാചക ജോലി ചെയ്തായിരുന്നു ദിനേഷിന്റെ ഭാര്യ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. 2019 ൽ ഭർത്താവിൽ നിന്നും ജീവനാംശം വേണമെന്നാവശ്യപ്പെട്ട്  ടീന കോടതിയെ സമീപിച്ചിരുന്നു.

   ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് ദിനേഷ് ടീനയുടെ വീട്ടിൽ എത്തിയത്. ഈ സമയം രണ്ട് പെൺകുട്ടികളും ടീനയ്ക്കൊപ്പമുണ്ടായിരുന്നു. സംസാരം തർക്കമാകുകയും ഇതിനിടയിൽ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിക്കുകയുമായിരുന്നു.

   മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഇയാൾ ഭാര്യയെ ആക്രമിച്ചത്. പല്ല് കൊണ്ട് മുറിഞ്ഞ് ടീനയുടെ മൂക്കിൽ ആഴത്തിലുള്ള മുറിവുമുണ്ടായി. മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

   ടീനയുടേയും മക്കളുടേയും നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ടീനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
   Published by:Naseeba TC
   First published: