നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനഞ്ചുകാരിയായ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഒമ്പതുമാസം ഗർഭിണിയായ യുവതി അടിച്ചുകൊന്നു

  പതിനഞ്ചുകാരിയായ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഒമ്പതുമാസം ഗർഭിണിയായ യുവതി അടിച്ചുകൊന്നു

  പെൺകുട്ടിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇതു കണ്ടുവന്ന യുവതി, സമീപത്തുണ്ടായിരുന്ന കോടാലിക്കൈയെടുത്ത് ഭർത്താവിന്‍റെ തലയ്ക്ക് അടിച്ചത്

  murder

  murder

  • Share this:
   ജയ്പൂര്‍: പതിനഞ്ചുകാരിയായ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഒമ്പതുമാസം ഗർഭിണിയായ യുവതി കോടാലിക്കൈ കൊണ്ടു അടിച്ചുകൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചു വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഈ യുവതി.

   ഗർഭിണിയായതിനാലാണ് ഇളയ സഹോദരിയെ യുവതി ഭർതൃവീട്ടിലേക്ക് സഹായത്തിനായി വിളിച്ചുവരുത്തിയത്. എന്നാൽ മദ്യപിച്ചെത്തിയ ഇവരുടെ ഭർത്താവ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇതു കണ്ടുവന്ന യുവതി, സമീപത്തുണ്ടായിരുന്ന കോടാലിക്കൈയെടുത്ത് ഭർത്താവിന്‍റെ തലയ്ക്ക് അടിച്ചത്. അടിയേറ്റയുടൻ ഇയാൾ മരിക്കുകയും ചെയ്തു. തുടർന്ന് വീടിന് പിൻവശത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
   TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
   ഇതിനുശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജയ്പുർ ഐ.ജി പറഞ്ഞു. പൊലീസ് കീഴടങ്ങിയ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗർഭിണിയായതിനാൽ ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.   First published:
   )}