• HOME
 • »
 • NEWS
 • »
 • crime
 • »
 • പ്രസവ വേദനയെടുത്ത യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് മന്ത്രവാദം; ചികിത്സ ലഭിക്കാതെ 23കാരിക്ക് ദാരുണാന്ത്യം

പ്രസവ വേദനയെടുത്ത യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് മന്ത്രവാദം; ചികിത്സ ലഭിക്കാതെ 23കാരിക്ക് ദാരുണാന്ത്യം

പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് ഭർതൃവീട്ടുകാർ വീട്ടിൽ തന്നെ ചില കര്‍മ്മങ്ങൾ നടത്തുകയായിരുന്നു

Black Magic

Black Magic

 • Share this:
  പൂനെ: ഭർത‍ൃവീട്ടുകാരുടെ അന്ധവിശ്വാസം എട്ടുമാസം ഗർഭിണിയായ യുവതിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ജീവനെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദിപാലി ബിഡ്കർ എന്ന ഇരുപത്തി മൂന്നുകാരിയായ യുവതി ദാരുണമായി മരണപ്പെട്ടത്. ലോണാവാലയിലെ ഷിലിമിൽ ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

  പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് ഭർതൃവീട്ടുകാർ വീട്ടിൽ തന്നെ ചില കര്‍മ്മങ്ങൾ നടത്തുകയായിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയതോടെ അമ്മയും കുഞ്ഞും മരണത്തിന് മരണത്തിന് കീഴടങ്ങി. സംഭവത്തിൽ യുവതിയുടെ ഭർത്താവും വീട്ടുകാരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ദിപാലിയുടെ ഭർത്താവ് മഹേഷ് ബിഡ്കർ, മാതാപിതാക്കൾ, ഭർതൃസഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയാണ് കേസ്. ദുർമന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങൾ തടയിടാൻ മഹാരാഷ്ട്ര സർക്കാർ നടപ്പിലാക്കിയ ബ്ലാക്ക് മാജിക് ആക്ട് 2013 അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  Also Read-ലോക്സഭാംഗം മോഹൻ ദെൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

  'എട്ടു മാസം ഗർഭിണി ആയിരുന്നു ദിപാലി ബിഡ്കർ. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് ഇവർക്ക് പ്രസവ വേദന തുടങ്ങി. എന്നാൽ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറാകാതെ ഭർത്താവും വീട്ടുകാരും വീട്ടിൽ തന്നെ ചില പൂജാ കർമ്മങ്ങൾ നടത്തുകയായിരുന്നു' ലോണാവല റൂറൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പറയുന്നു. വിവരം അറിഞ്ഞ് ദിപാലിയുടെ വീട്ടുകാർ സ്ഥലത്തെത്തിയെങ്കിലും ഭർത്താവും കുടുംബവും ഇവരെയും തടഞ്ഞു. യുവതി ഏതോ അദൃശ്യ ശക്തിയുടെ പിടിയിലാണെന്നും മന്ത്രവാദിയുടെ സഹായത്തോടെ അതിനെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു ഇവർ പറഞ്ഞത്.

  Also Read-വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?

  ദിപാലിയുടെ വീട്ടുകാർ ഇടപെട്ട് യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു. അമ്മയും കുഞ്ഞും മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുടുംബം അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അന്ധശ്രദ്ധ നിർമുലൻ സമിതിയുമായി ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  സമാനമായ മറ്റൊരു സംഭവത്തിൽ കുറച്ചു മാസങ്ങൾക്ക് മുമ്പ്  ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ആൾദൈവവും സഹോദരനും ചേർന്ന് മൂന്നു വയസുകാരിയെ മർദ്ദിച്ചു കൊന്നിരുന്നു. കർണാടക ചിത്രദുർഗയിലെ അജിക്യതനഹള്ളിയിലായിരുന്നു ഇത്. പൂർവിക എന്ന മൂന്നുവയസുകാരിക്കായിരുന്നു അന്ധവിശ്വാസത്തിന്‍റെ പേരിൽ ജീവന്‍ നഷ്ടമായത്.  രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരയുന്ന സ്വഭാവം കുട്ടിക്ക് ഉണ്ടായിരുന്നു. ഇങ്ങനെ കരയുന്നത് ബാധ കൂടിയതാകാമെന്ന് തെറ്റിദ്ധരിച്ചാണ് മാതാപിതാക്കൾ കുട്ടിയെ ദുർമന്ത്രവാദത്തിനായി എത്തിച്ചത്. പ്രദേശത്ത് ദുർമന്ത്രവാദം നടത്തി വരികയായിരുന്ന രാകേഷ് (21), സഹോദരൻ പുരുഷോത്തം (19) എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. കുട്ടിയുടെ ബാധ ഒഴിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് ആൾദൈവമെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് കുട്ടിയെ മർദ്ദിച്ചു കൊന്നത്
  Published by:Asha Sulfiker
  First published: