നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Marijuana | കാവിവേഷത്തിൽ ക്ഷേത്രത്തിന് മുന്നിൽ കഞ്ചാവ് വിൽപ്പന; പ്രതി അറസ്റ്റിൽ

  Marijuana | കാവിവേഷത്തിൽ ക്ഷേത്രത്തിന് മുന്നിൽ കഞ്ചാവ് വിൽപ്പന; പ്രതി അറസ്റ്റിൽ

  സന്യാസി വേഷത്തിൽ അമ്പലങ്ങൾക്ക് മുന്നിൽ ഇയാൾ ഒരു വർഷത്തോളമാണ് കഞ്ചാവ് വിൽപ്പന നടത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കള്ളന്മാരും (Thief) കള്ളക്കടത്തുകാരും (Smugglers) കഞ്ചാവ് വിതരണക്കാരും (Ganja distributors) അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നത് വ്യത്യസ്ത രീതികളിലാണ്. അവർ പല സ്ഥലങ്ങളിലും പല വേഷങ്ങളിലും പോലീസിനെ പറ്റിച്ച് മോഷണം നടത്തുകയും കഞ്ചാവ് വിൽക്കുകയും ചെയ്യാറുണ്ട്. ചെന്നൈയിൽ താമസമാക്കിയ ഒരു 50 വയസ്സുകാരൻ ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിറ്റത് ഒരു വർഷത്തോളമാണ്. വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയായി അഭിനയിച്ച് കഞ്ചാവ് വിറ്റതിന് സിറ്റി പോലീസ് (City Police) അയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുകയാണ്. റോയപ്പേട്ട സ്വദേശിയായ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

   കാവിവേഷം ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ നിന്ന ഇയാൾ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് വിൽക്കാറുണ്ടായിരുന്നു. പോലീസ് അയാളിൽ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വിതരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. മൈലാപൂർ, റോയാപേട്ട പ്രദേശങ്ങൾക്ക് ചുറ്റുമുള്ള വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഒരു വർഷമായി നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

   Also read- Shocking | വീട്ടുകാർ എതിർത്തു; ഓടുന്ന ബസിനുള്ളിൽ കമിതാക്കൾ വിഷംകഴിച്ചു

   "ക്ഷേത്ര പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ദാമു വ്യത്യസ്ത ക്ഷേത്രങ്ങളിൽ പതിവായി എത്താറുണ്ടെന്ന് ഞങ്ങളുടെ സംഘം കണ്ടെത്തി. ഓരോ ആഴ്ചയും ഓരോ ക്ഷേത്രം കേന്ദ്രീകരിച്ചാണ് അയാളുടെ പ്രവർത്തനമെന്നും കണ്ടെത്തി", ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   ബുധനാഴ്ച ഐസ് ഹൗസിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ വേഷം മാറി കഞ്ചാവ് വേണമെന്ന വ്യാജേന ദാമുവിനെ സമീപിച്ചു. ദാമു അവർക്ക് പത്രത്തിനുള്ളിൽ വെച്ച് രഹസ്യമായി കഞ്ചാവ് നൽകി. അങ്ങനെ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ദാമുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദാമുവിന് കഞ്ചാവ് വിതരണം ചെയ്യുന്ന മയിലാടുതുറൈ സ്വദേശി എ.രാജയെയും (55) ഇ.അസെയ്തംനിയെയും ഐസ് ഹൗസ് പോലീസ് പിടികൂടി.

   Also read- മദ്യവും ഭക്ഷണം സൗജന്യമായി നൽകിയില്ല; ഹോട്ടൽ ജീവനക്കാരനെ പോലീസുകാരൻ കൈയേറ്റം ചെയ്തു

   പോലീസ് പിടികൂടിയ വിതരണക്കാർ ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് കടത്തി, ട്രക്കുകൾ വഴി അത് ചെന്നൈയിലെത്തിച്ച് വിതരണം ചെയ്യുന്നതായി പോലീസ് പറഞ്ഞു. രണ്ടാഴ്ചയായി പോലീസ് മയക്കുമരുന്ന് വിതരണക്കാർക്കെതിരെ ഊർജിതമായ അന്വേഷണം നടത്തുകയായിരുന്നു. ഈ ഉദ്യമത്തിൽ ഗുട്ട്കയും കഞ്ചാവും വിറ്റതിന് തമിഴ്നാട് പോലീസ് അടുത്തിടെ അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും 1400 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു
   Published by:Naveen
   First published:
   )}