HOME » NEWS » Crime » PRETENDING TO BE THE POLICE AND ROBBING YOUTUBERS

പൊലീസ് ആണെന്ന വ്യാജേനയെത്തി; യു ട്യൂബേഴ്സിനെ കൊള്ളയടിച്ചു; സ്വർണമാലയും പഴ്സും മോഷ്ടിച്ചു

കാറിൽ ഉണ്ടായിരുന്ന നാലുപേരിൽ ഒരാൾ കാർ ഓടിക്കുകയും ബാക്കിയുള്ള മൂന്നുപേർ മൊബൈലിലും ക്യാമറയിലുമായി ഷൂട്ട് ചെയ്യുകയുമായിരുന്നു.

News18 Malayalam | news18
Updated: November 14, 2020, 5:32 PM IST
പൊലീസ് ആണെന്ന വ്യാജേനയെത്തി; യു ട്യൂബേഴ്സിനെ കൊള്ളയടിച്ചു; സ്വർണമാലയും പഴ്സും മോഷ്ടിച്ചു
News 18 Malayalam
  • News18
  • Last Updated: November 14, 2020, 5:32 PM IST
  • Share this:
ഗാസിയാബാദ്: രാത്രിയിൽ ഷൂട്ടിംഗ് ചെയ്യുകയായിരുന്ന യു ട്യൂബർമാരുടെ സംഘത്തെ പൊലീസുകാരാണെന്ന് നടിച്ചെത്തിയ ഒരു സംഘം കൊള്ളയടിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.

രണ്ട് മോട്ടോർസൈക്കിളുകളിലായാണ് കൊള്ളസംഘം എത്തിയത്. പൊലീസുകാരാണെന്ന് നടിച്ചെത്തിയ ഇവർ കൊള്ളയടിക്കുന്നതിനു മുമ്പ് യു ട്യൂബർമാർ സഞ്ചരിച്ചിരുന്ന കാർ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു. യു ട്യൂബർമാരുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളുടെ സ്വർണമാലയും പഴ്സും സംഘം കൊള്ളയടിച്ചു.

You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

സംഭവം ഗാസിയാബാദ് പൊലീസിൽ റിപ്പോർട്ട് ചെയ്തു. ശരത് ഖന്ന (24), ശൗര്യ ചോപ്ര (23) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. തിരക്കൊഴിഞ്ഞ റോഡ് ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പൊലീസുകാരാണെന്ന് നടിച്ചെത്തിയ ഇവർ കാറിനെ ബൈക്കിൽ മറികടന്ന് കാർ തടയുകയായിരുന്നു.



കാറിൽ ഉണ്ടായിരുന്ന നാലുപേരിൽ ഒരാൾ കാർ ഓടിക്കുകയും ബാക്കിയുള്ള മൂന്നുപേർ മൊബൈലിലും ക്യാമറയിലുമായി ഷൂട്ട് ചെയ്യുകയുമായിരുന്നു. കാർ തടഞ്ഞതിനെ തുടർന്ന് ഇവർ കാർ നിർത്തി പുറത്തിറങ്ങി. ബൈക്കിൽ ഉണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ കാറിന് അടുത്തേക്ക് എത്തി. ബാക്കിയുള്ള രണ്ടുപേർ ബൈക്കിൽ തന്നെ ഇരിക്കുകയായിരുന്നു. കാറിന് സമീപമെത്തിയ രണ്ടുപേർ സ്വർണമാലയും പഴ്സും തട്ടിപ്പിറിക്കുകയായിരുന്നു. സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
Published by: Joys Joy
First published: November 14, 2020, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories