ഹൈദരാബാദ്: ഭക്തനെ മർദിച്ചതിന് ക്ഷേത്ര പൂജാരി (Temple priest) അറസ്റ്റിൽ. സെക്കന്തരാബാദിലാണ് (Secunderabad) സംഭവം. കഴിഞ്ഞ 27ന് രാത്തിഫൈൽ ബസ്റ്റ് സ്റ്റാൻഡിന് (Rathifile Bus Stand area) സമീപമുള്ള ഗണേശ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വലിയ തോതിൽ ഭക്തരും ക്ഷേത്ര ജീവനക്കാരും ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് (Police) പറയുന്നു.
ക്ഷേത്രത്തിലെത്തിയ താൻ ശ്രീകോവിലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചുവെന്ന് ഭക്തൻ പൊലീസിനോട് പറഞ്ഞു. ഈ സമയം ക്ഷേത്ര പൂജാരി തടയുകയും ശകാരിക്കുകയും ചെയ്തു. ഒരുഘട്ടത്തിൽ ശാരീരികമായി ഭക്തനെ നേരിടുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ മർദമനേറ്റയാൾ പൊലീസ് സ്റ്റേഷനിലെത്തി ക്ഷേത്ര പൂജാരിക്കെതിരെ പരാതി നൽകി. തുടർന്ന് ഐപിസി 323, 504 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രഭാകർ ശർമൻ എന്നയാളാണ് പരാതി നൽകിയത്. ക്ഷേത്ര പൂജാരി വാൽമീകി റാവുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
''ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്''- ക്ഷേത്ര പൂജാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടർ ഈശ്വർ ഗൗഡിനെ ഉദ്ധരിച്ച് ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary: A priest was held on Sunday for assaulting a devotee at a temple in Secunderabad. Reportedly, the incident took place on February 27 at Ganesh Temple near the Rathifile Bus Stand area. According to the police team investigating the case, the temple was crowded with devotees and temple staff when the heinous incident took place.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.