ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പൂജാരിയെ അറസ്റ്റ് ചെയ്തു. ചേർത്തല കൊക്കോതമംഗലം രാജു നിവാസിൽ രാജേഷ്(42) എന്നയാളെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള സ്വിഫ്റ്റ് ബസിൽ അങ്കമാലിയിലേക്ക് യാത്ര ചെയ്ത യുവതിയെയാണ് രാജേഷ് ഉപദ്രവിച്ചത്. കുഞ്ഞിനൊപ്പം യാത്ര ചെയ്ത യുവതിയോടാണ് രാജേഷ് അപമര്യാദയായി പെരുമാറിയത്.
യുവതി കണ്ടക്ടറോട് പറഞ്ഞത് അനുസരിച്ച് ബസ് ആലപ്പുഴ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ സൌത്ത് പൊലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്തു.
Also Read- മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
സംഭവം നടന്നത് പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളെ പിന്നീട് പുന്നപ്ര പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ രാജേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. 14 ദിവസത്തേക്കാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alalppuzha, Arrest, Crime news, Sexual assault