• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso | കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു; പത്തനംതിട്ടയിൽ വൈദികൻ അറസ്റ്റിൽ

Pocso | കൗൺസിലിംഗിന് എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു; പത്തനംതിട്ടയിൽ വൈദികൻ അറസ്റ്റിൽ

പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയിലാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്

  • Share this:
    പത്തനംതിട്ട: പോക്സോ കേസില്‍ (Pocso Case) വൈദികനെ (priest) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടല്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സണ്‍ ജോണ്‍ ആണ് പിടിയിലായത്. കൗണ്‍സിലിംഗിന് വേണ്ടി എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ (Minor Girl) വൈദികന്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി.

    പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് നേരെയാണ് വൈദികന്‍റെ അതിക്രമം. ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട വനിതാ പൊലീസാണ് വൈദികനെ കസ്റ്റഡിയില്‍ എടുത്തത്. വൈദികനെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

    സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ

    തൃശൂർ ഇരിങ്ങാലക്കുടയില്‍ സഹപാഠിയെ ശല്യംചെയ്തത് ചോദ്യംചെയ്ത കോളജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ വിദ്യാര്‍ഥിയും ചേലൂര്‍ സ്വദേശിയുമായ ടെല്‍സനാണ് കുത്തേറ്റത്. വിദ്യാര്‍ഥിയെ ആക്രമിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറളം സ്വദേശി സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read- Calicut University | ലൈംഗീക പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കി

    ഇന്നലെ രാവിലെ ഒൻപതു മണിയോടെ ഇരിങ്ങാലക്കുട ടൗണിലായിരുന്നു സംഭവം. കോളജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡില്‍വെച്ച് ശല്യംചെയ്യുകയായിരുന്നു. ഇത് കണ്ടാണ് വിദ്യാര്‍ഥിനിയുടെ സഹപാഠിയായ ടെല്‍സന്‍ സംഭവത്തില്‍ ഇടപെട്ടത്. ഇതോടെ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

    Also read: Kerala police | സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കേരള പോലീസില്‍ പുതിയ വിഭാഗം; 233 പുതിയ തസ്കികകള്‍ സൃഷ്ടിക്കും

    വിദ്യാര്‍ഥിയെ ആക്രമിച്ച ശേഷം യുവാക്കള്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രണ്ടുപേരും ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അല്പദൂരം മുന്നോട്ടുപോയതിന് ശേഷം ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെ നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളായ രണ്ടുപേരെയും പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
    Published by:Rajesh V
    First published: