• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft Case | അര്‍ധരാത്രി ക്ഷേത്രത്തില്‍ നിന്ന് പൂജാരിയുടെ മൈക്ക് അനൗണ്‍സ്‌മെന്റ്; ഓടിയെത്തി നാട്ടുകാര്‍; കള്ളന്‍ കുടുങ്ങി

Theft Case | അര്‍ധരാത്രി ക്ഷേത്രത്തില്‍ നിന്ന് പൂജാരിയുടെ മൈക്ക് അനൗണ്‍സ്‌മെന്റ്; ഓടിയെത്തി നാട്ടുകാര്‍; കള്ളന്‍ കുടുങ്ങി

ക്ഷേത്ര മതില്‍ ചാടിക്കടന്ന് നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണ് പൂജാരി കണ്ടത്

  • Share this:
    ആലപ്പുഴ: ക്ഷേത്രത്തില്‍ മോഷണം(Theft) നടത്താനെത്തിയ കള്ളനെ കുടുക്കി പൂജാരി. മോഷണം നടന്ന വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചാണ് പൂജാരി കള്ളനെ കുടുക്കിയത്. വാത്തികുളം പള്ളിക്കല്‍ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ചു കടന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി നന്ദനം മധുസൂദനന്‍ പിള്ളയാണ്(52) മോഷണവസ്തുക്കളുമായി പിടിയിലായത്.

    ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ ക്ഷേത്രത്തില്‍ നിന്ന് ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണന്‍ എഴുന്നേറ്റത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ ക്ഷേത്ര മതില്‍ ചാടിക്കടന്ന് നിലവിളക്കുകള്‍ ചാക്കിലാക്കി നില്‍ക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്.

    ഉടനെ ഓടിയെത്തിയ പൂജാരിയെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാന്‍ ശ്രമിച്ച ശേഷം മോഷ്ടാവ് ഓടികളയുകയായിരുന്നു. പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലേക്ക് തിരികെയെത്തിയ കണ്ണന്‍ കള്ളന്‍ കയറിയ വിവരം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തി.

    Also Read-Arrest | മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍

    അസമയത്തെ മൈക്ക് അനൗണ്‍സ്‌മെന്റ് കേട്ട നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ വീടിന്റെ ടെറസില്‍ ഒളിച്ച കള്ളനെ പിടികൂടുകയായിരുന്നു. കുറത്തിക്കാട് പൊലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വേറെയും മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

    POCSO Case | പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ചു; ഇടുക്കിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

    തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെയുള്ള ലൈംഗിക പീഡനം(Rape) ഒതുക്കാന്‍ ശ്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍(Arrest). സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് പീഡിപ്പിച്ചെന്ന പരാതി പണം നല്‍കി മറച്ചുവച്ചെന്ന കുറ്റത്തിനാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികുമാര്‍ അറസ്റ്റിലായത്.

    Also Read-Tourist Bus |കൊക്കയ്ക്ക് സമീപം ഉച്ചത്തില്‍ പാട്ടും വെച്ച് ടൂറിസ്റ്റ് ബസിനു മുകളില്‍ ഡാന്‍സ്; ഒടുവില്‍ കേസ്

    രാജേഷ് കുട്ടിയെ കാലങ്ങളായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കണമെന്ന് രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കിയത്.
    Published by:Jayesh Krishnan
    First published: