• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വൈദികരുടെ പീഡനം; സഭാ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

News18 Malayalam
Updated: June 28, 2018, 7:17 PM IST
വൈദികരുടെ പീഡനം; സഭാ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി
News18 Malayalam
Updated: June 28, 2018, 7:17 PM IST
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ യുവതിയെ ലൈംഗിക പീഡനത്തനിരയാക്കിയെന്ന പരാതി അന്വേഷിക്കാന്‍ സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. വൈദിക ട്രസ്റ്റി എം.ഒ.ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്.

തെളിവെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് യുവതിയുടെ ഭര്‍ത്താവിനോട് നിരണം ഭദ്രാസനത്തിലെത്താന്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി നല്‍കിയപ്പോള്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ പകര്‍പ്പ് ഭര്‍ത്താവ് നല്‍കിയിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കാനും അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവരെ ഒരു ആശ്രമത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയെത്തി മൊഴിയെടുക്കാനാണ് കമ്മീഷന്റെ തീരുമാനം.

ഓര്‍ത്തഡോക്‌സ് സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനം. വൈദികരുടെ പീഡന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...