ലഖ്നൗ: കാളി ദേവിയുടെ വേഷം ധരിച്ച് ജീവിച്ചു വന്നിരുന്ന പുരോഹിതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എഴുപത്തിയഞ്ച് വയസുള്ള പുരോഹിതനെ ആണ് ക്ഷേത്ര പരിസരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാളി ദേവിയെ പോലെ സാരിയും വളകളും ധരിച്ച് ആയിരുന്നു ഈ പുരോഹിതൻ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഉത്തർ പ്രദേശിലെ ബദൂൻ ജില്ലയിലെ ഇസ്ലാം നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ധാക്നാഗ്ള ഗ്രാമത്തിലെ ക്ഷേത്രത്തിൽ ആയിരുന്നു സംഭവം. ശനിയാഴ്ച ആണ് സംഭവം നടന്നത്.
സഖി ബാബ എന്ന് അറിയപ്പെടുന്ന ജയ് സിംഗ് യാദവ് ആണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിച്ച് വരികയായിരുന്നു അതേസമയം, സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന റാംവീർ യാദവ് ഒളിവിലാണ്.
You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]ശനിയാഴ്ച യാദവ് സഖി ബാബയെ കാണുന്നതിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ, സംഭാഷണത്തിന് ഇടയിൽ ഇരുവർക്കും ഇടയിൽ തർക്കം ഉണ്ടായി. തുടർന്ന് ഇരുവരും തമ്മിൽ ശക്തമായ വാക്കു തർക്കം നടന്നു. ദേഷ്യം വന്ന യാദവ് കത്തിയെടുക്കുകയും സഖി ബാബയെ കുത്തുകയും ആയിരുന്നു. സഖി ബാബയെ കുത്തിയതിനു പിന്നാലെ യാദവ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഗ്രാമവാസികൾ യാദവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ അതി സാഹസികമായി ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരു പശുവിന് വില 2.61 കോടി രൂപ ! 'പോഷ് സ്പൈസ്' പോയത് ലോക റെക്കോഡുകൾ തകർത്ത ലേലത്തുകയ്ക്ക്അതേസമയം, കൊലപാതകത്തിന് ഐ പി സി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടി കൂടാൻ മൂന്ന് പൊലീസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി അയച്ചതായി പൊലീസ് സീനിയർ സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരു ചെറിയ കുടിൽ കെട്ടിയിരുന്നു. കുടിലിൽ സഖി ബാബ തനിച്ച് ആയിരുന്നു താമസിച്ചിരുന്നത്.
അതേസമയം, സഖി ബാബയെ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അത് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കേസിലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.