• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹ വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിക്കും, പണം തട്ടും; ബസ് ഡ്രൈവര്‍ റിമാൻഡിൽ

വിവാഹ വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിക്കും, പണം തട്ടും; ബസ് ഡ്രൈവര്‍ റിമാൻഡിൽ

കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളെയുമാണ് ഇയാൾ ഇരയാക്കിയത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: യുവതികളെ വിവാഹം വാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (35) നെയാണ് റിമാൻഡ് ചെയ്തത്.

    കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി സ്ഥലങ്ങളിലുള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് പണവും, സ്വർണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

    ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ആറ്റിങ്ങൽ പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഒളിവലായിരുന്ന പ്രതി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യം പരി​ഗണിക്കവെയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്.

    എം.ഡി.എം.എ. കടത്ത്: പ്രധാന കണ്ണികൾ കണ്ണൂരിൽ പിടിയിൽ

    കണ്ണൂർ കല്യാശ്ശേരിയിൽ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ്‌ അസ്‌കർ, മുഹമ്മദ്‌ അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെൻട്രലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

    സർക്കിൾ ഓഫീസിലെ ഉത്തര മേഖലാ ജോയ്ന്റ് എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറിയിച്ചു. ഇവരിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് 8 ലക്ഷത്തിലധികം രൂപ വിലമതിക്കും. കല്യാശ്ശേരി സെൻട്രലിൽ വാടകവീട് എടുത്ത് താമസിച്ചാണ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇവർ ലഹരിമരുന്ന് വിതരണം നടത്തിയത്. കണ്ണൂർ പടന്നപ്പാലത്തിന് സമീപം വിതരണത്തിനെത്തിയ സംഘത്തെ പിന്തുടർന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരിമരുന്ന് ജില്ലയിലെ വിതരണക്കാർക്ക് കൈമാറുന്ന പ്രധാന കണ്ണികളാണ് ഇവർ.

    എക്സൈസ് ഇൻസ്‌പക്ടർ പി.ടി. യേശുദാസൻ, പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സതീഷ്, എം.വി. ശ്യാംരാജ്, രാഹുൽ, വിനോദ്, എക്സൈസ് സൈബർ വിഭാഗം സിവിൽ ഓഫീസർ സുഹീഷ്, ഡ്രൈവർ എം.പ്രകാശൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

    കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് സ്പെഷ്യൽ സംഘം നടത്തിയ പരിശോധനയിലും ലഹരിമരുന്ന് പിടികൂടി. ചാവശ്ശേരി സ്വദേശി എം.വി. തഷരീഫ് ആണ് അറസ്റ്റിൽ ആയത്. ഇയാളിൽ നിന്ന് 8.21 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസിന് വ്യക്തമായിട്ടുണ്ട്.

    എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റ്റ്റീവ് ഓഫീസർമാരായ പി.വി. സുലൈമാൻ, കെ.സി. ഷിബു, നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ കെ. സരിൻ രാജ്, കെ. ഷിബിൻ, എക്സൈസ് ഡ്രൈവർ എം. സോൾദേവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
    Published by:Rajesh V
    First published: