കൊച്ചി: ആലുവയിൽ സ്വകാര്യ ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടി. ഇന്നു രാവിലെ ആലുവ മാർക്കറ്റിന് സമീപമാണ് സംഭവം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്.
ആലുവ-പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം.ആലുവ ഭാഗത്തേക്ക് വരിയായിരുന്നു ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങിയിരുന്നു.
ഈ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ബസ് കുറുകെയിട്ട് ബസ് ജീവനക്കാരന്‍ അടുത്ത ബസിന്‌റെ വശങ്ങളിലെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാര്‍ക്കറ്റ് റോഡില്‍ ഏറെ നേരം ഗതാഗതതടസമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.