• HOME
  • »
  • NEWS
  • »
  • crime
  • »
  • അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്നത്

അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്നത്

ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന യുവതി 14കാരിയായ മകൾക്കൊപ്പം വാടകവീട്ടിലാണ് താമസം.

  • Share this:

    ബെംഗളൂരു: ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു. കൗസർ മുബീന(34) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന യുവതി 14കാരിയായ മകൾക്കൊപ്പം വാടകവീട്ടിലാണ് താമസം.

    സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മരിച്ച കൗസർ. സംഭവ ദിവസം വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ കുത്തിപരിക്കേൽപ്പിച്ച് പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കൗസർ മുൻവാതിൽക്കലിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്.

    Also read-പെൺകുട്ടി പ്രണയം നിരസിച്ചു; കൊലപ്പെടുത്താൻ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ

    കൗസറിനെ പരിചയമുള്ളയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും ബെംഗളൂരു സെൻട്രൽ ഡപ്യൂട്ടി കമ്മിഷണർ ആർ. ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം, കൗസറും മുൻ ഭർത്താവ് വാസിം പാഷയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിൽ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും കൗസറിന്റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

    Published by:Sarika KP
    First published: