നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വകാര്യ ട്യൂഷന്‍; മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

  സ്വകാര്യ ട്യൂഷന്‍; മുപ്പതോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: സ്വകാര്യ ട്യൂഷന്‍ സെന്‍സറുകളില്‍ അധ്യാപകരായ സര്‍ക്കാര്‍ ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍. സംസ്ഥാനത്താകെ നടന്ന പരിശോധനയില്‍ മുപ്പതിലധികം പേരാണ് പിടിയിലായത്.

   സര്‍ക്കാര്‍ അധ്യാപകര്‍ മുതല്‍ സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍പേര്‍ പിടിയിലായത്. സര്‍ക്കാര്‍ ഓഫീസിലെ ജോലി സമയത്ത് ട്യൂഷനെടുക്കാന്‍ പോയവരും പിടിയിലായി. വിജിലന്‍സ് ഡയറക്ടര്‍ മുഹമ്മദ് യാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. പിടിയിലായവര്‍ക്കെതിരെ നടപടി എടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യും

   സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ - ഉപജീവന മാര്‍ഗ്ഗമായ ട്യട്ടോറോറിയല്‍/പാരലല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപകമായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിരുന്നു.

   Also Read കാമുകി ജോലിക്ക് പോകുന്നതിനെ എതി‌ർത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

   തിരുവനന്തപുരം ജില്ലയില്‍ ആറ് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും, കൊല്ലം ജില്ലയില്‍ ഒരു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറും ഒരു സെയില്‍ ടാക്സ് ഉദ്യോഗസ്ഥനും, മൂന്ന് അധ്യാപകരും ഒരു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും പരിശോധനയില്‍ കുടുങ്ങി.

   പത്തനംതിട്ട ജില്ലയില്‍ ഒരു ലീഗല്‍ മെട്രോളജിയിലെ ഇന്‍സ്പെക്ടറും ഒരു അധ്യാപകനും ഒരു സിവില്‍ സപ്ലെസ് സെയില്‍സ്മാനും, ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പിലെ ഒരു ക്ലര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ക്ലര്‍ക്കും ഒരു അധ്യാപകനും, ഇടുക്കി ജില്ലയില്‍ ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും വലയിലായി. പാലക്കാട് ജില്ലയില്‍ ഒരു അധ്യാപകനും, മലപ്പുറം ജില്ലയില്‍ രണ്ട് അധ്യാപകരും, വയനാട് ജില്ലയില്‍ ഒരു അധ്യാപകനും, കണ്ണൂര്‍ ജില്ലയില്‍ രണ്ട് അധ്യാപകരും, കാസര്‍കോഡ് ജില്ലയില്‍ ഒരു അധ്യാപകനും പിടിയിലായി.

   First published:
   )}