• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗിക ആവശ്യവുമായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച് എസ്ഐ: അന്വേഷണം

ലൈംഗിക ആവശ്യവുമായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച് എസ്ഐ: അന്വേഷണം

ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കൊച്ചി: പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.

Also Read- അമ്മയിൽ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാൽ നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഡിജിപിയുടെ അഭിനന്ദനം

ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ് വി ജോർജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരൻ കഴിഞ്ഞ 24നു നൽകിയ പരാതിയിലാണ് നടപടി. ഈ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
Published by:Rajesh V
First published: