സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: മുൻകൂർ ജാമ്യം തേടി ആൽവിൻ ആന്‍റണി ഹൈക്കോടതിയിൽ

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി

News18 Malayalam | news18-malayalam
Updated: August 5, 2020, 7:42 PM IST
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: മുൻകൂർ ജാമ്യം തേടി ആൽവിൻ ആന്‍റണി ഹൈക്കോടതിയിൽ
ആൽവിൻ ആന്റണി
  • Share this:
കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നിർമാതാവ് ആൽവിൻ ആന്‍റണി ഹൈക്കോടതിയിൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ആൽവിൻ ആന്‍റണി മുൻകൂർ ജാമ്യം തേടിയിട്ടുള്ളത്.

ആൽവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർനാണ് ഹൈക്കോടതിയിലെത്തിയിട്ടുള്ളത്. അവസരം വാഗ്ദാനം ചെയ്ത് മോഡലായ ഇരുപത്തിരണ്ടുകാരിയെ നാല് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 2019 ജനുവരി -മാർച്ച് മാസങ്ങളിലായിരുന്നു പീഡനമെന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് ആൽവിൻ ആന്റണി ഒളിവിൽ പോയിരുന്നു.

TRENDING:Covid 19| കേരളത്തിന് നേരിയ ആശ്വാസം; 1234 പേർ കോവിഡ് മുക്തരായി; ഇന്നു രോഗം 1195 പേർക്ക്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ[PHOTOS]
ആൽവിൻ ആന്റണിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിലും ഗസ്റ്റ്ഹൗസിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ സിനിമയിൽ അവസരം തേടിവന്ന യുവതി പണം തട്ടാൻ വേണ്ടി തന്നെ ഭീഷണിപ്പെടുത്തുകയാണന്നും താൻ നിരപരാധിയാണന്നുമാണ് ആൽവിൻ ആന്റണിയുടെ വാദം. ഹർജി കോടതി നാളെ പരിഗണിക്കും.
Published by: user_49
First published: August 5, 2020, 7:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading