• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജീവനെടുത്തത് പ്രൊഫഷണല്‍ സംഘം; കുത്തിയിറക്കിയ കത്തിതിരിച്ച് മരണം ഉറപ്പാക്കി


Updated: July 4, 2018, 8:59 AM IST
ജീവനെടുത്തത് പ്രൊഫഷണല്‍ സംഘം; കുത്തിയിറക്കിയ കത്തിതിരിച്ച് മരണം ഉറപ്പാക്കി

Updated: July 4, 2018, 8:59 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പ്രത്യേക പരിശീലനം നേടിയ സംഘമാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം.

ഒറ്റക്കുത്തില്‍ വാരിയെല്ലും തകര്‍ത്ത കത്തി ഹൃദയത്തില്‍ തറച്ചാണ് അഭിമന്യൂ മരിച്ചത്. ഇത്തരത്തില്‍ മാരകമായ മുറിവുണ്ടാക്കാന്‍ പരിശീലനം ലഭിച്ചവര്‍ക്കു മാത്രമെ സാധിക്കൂവെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെയും കണ്ടെത്തല്‍.

സംഘത്തിലുണ്ടായിരുന്ന നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തി വീഴ്ത്തിയതെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഇതിനിടെ കേസില്‍ പിടിയിലായ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം 12 പേരില്‍ ഒന്‍പതു പേരെ കൂടി കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതമാക്കി.

ഇതിനിടെ കൊലയാളി സംഘാംഗങ്ങളും മഹാരാജാസിലെ വിദ്യാര്‍ഥികളുമായ, അറസ്റ്റിലായ ഫറൂക്ക്, ഒളിവില്‍പ്പോയ എ.ഐ. മുഹമ്മദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കൊലയാളി സംഘത്തെ സംഭവ സ്ഥലത്തെത്തിച്ചത് മുഹമ്മദാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വടുതലയിലെ വീട് പൂട്ടിയ നിലയിലാണ്.
Loading...
അഭിമന്യുവിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് സുഹൃത്ത് അര്‍ജുനെയും കൊലയാളി സംഘം ആക്രമിച്ചത്. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അര്‍ജുന്റെ കരളിനുമാണു കുത്തേറ്റത്. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തില്‍ മൂന്നു സെക്കന്റിനുള്ളില്‍ കത്തി തിരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശീലനം സിദ്ധിച്ച കൊലയാളികള്‍ക്കു മാത്രം സിദ്ധിക്കുന്നതാണെന്നും പൊലീസ് കരുതുന്നു.

ഇതിനിടെ പിടിയിലായ റിയാസ് പൊലീസിനെ കബളിപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് ചോദ്യം ചെയ്യലില്‍ നല്‍കുന്നത്. ഇതും സംഘത്തിന് വിദഗ്ധ പരിശീലനം ലഭിച്ചെന്ന സൂചന ബലപ്പെടുത്തുന്നതാണെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവില്‍പ്പോയതും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. വാട്സ്ആപ് ഗ്രൂപ്പിലൂടെ പരസ്പരം ബന്ധപ്പെട്ടശേഷമാണു വിവിധ സ്ഥലങ്ങളിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒരുമിച്ച് മഹാരാജാസിലെത്തിയത്. ഇതിനു മുന്‍പ് സംഘം ഒരു ലോഡ്ജില്‍ യോഗം ചേര്‍ന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഈ ലോഡ്ജ് കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.

പരുക്കേറ്റ അര്‍ജുന്‍ കൃഷ്ണയുടെ (20) നില ഗുരുതരമായി തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍