യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട സംഭവം; പ്രതിയിൽ നിന്ന് മാരക മയക്കുമരുന്നായ MDMA പിടികൂടി
യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട സംഭവം; പ്രതിയിൽ നിന്ന് മാരക മയക്കുമരുന്നായ MDMA പിടികൂടി
പ്രതി അർഷാദിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.
Last Updated :
Share this:
തൃശൂര്‍: യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയിൽ നിന്ന് നിരോധിത മയക്കുമരുന്ന് പിടികൂടി. പ്രതി അർഷാദിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ മയക്കുമരുന്നു സംഘവുമായുള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭർത്താവിനെ ഉപേക്ഷിച്ച് എത്തിയ യുവതി അർഷാദിനൊപ്പം 20 ദിവസമായി താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതിയും അർഷാദും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടണത്തിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം സ്വദേശിയായ 22കാരി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ അർഷാദിനൊപ്പം ഇറങ്ങിവന്നത്. ഇരുവരും കഴിഞ്ഞ 20 ദിവസമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ വിവാഹവാഗ്ദാനത്തിൽനിന്ന് അർഷാദ് പിൻമാറിയതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും കാറിൽ കുന്നംകുളത്ത് എത്തുകയും നടുറോഡിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
തുടർന്ന് യുവതി കാറിലേക്ക് കയറുന്നതിനിടെ അർഷാദ് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാറിന്റെ ഡോറിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഈ സമയം യുവതി. കാറിന്റെ വേഗം കൂട്ടിയും കുറച്ചും യുവതിയെ തള്ളിയിടാനാണ് പിന്നീട് അർഷാദ് ശ്രമിച്ചത്. ഇതോടെ യുവതി കാറിൽനിന്ന് തെറിച്ചുവീണു. തലയിടിച്ചുവീണ യുവതിക്കു ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവം നടന്നയുടൻ അർഷാദ് കാർ ഓടിച്ചു കടന്നുകളഞ്ഞെങ്കിലും പിന്നീട് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.