നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് മുതലമടയിൽ 30 ലക്ഷം രൂപയുടെ പാൻ ഉൽപന്നങ്ങൾ പിടികൂടി; പ്രതികൾക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധം

  പാലക്കാട് മുതലമടയിൽ 30 ലക്ഷം രൂപയുടെ പാൻ ഉൽപന്നങ്ങൾ പിടികൂടി; പ്രതികൾക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധം

  എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് പാൻ ഉല്പന്നങ്ങൾ പിടികൂടിയത്

  News18 Malayalam

  News18 Malayalam

  • Share this:
  പാലക്കാട് മുതലമടയിൽ എക്സൈസ് ഇൻ്റലിജൻസ് നടത്തിയ വാഹന പരിശോധനയിൽ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്ക് ഓൺലൈൻ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.

  പൊള്ളാച്ചിയിൽ നിന്നും മലപ്പുറത്തേക്ക് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച ഹാൻസാണ് പിടികൂടിയത്. മുതലമടയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ സെന്തിലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.  30 ലക്ഷം രൂപയുടെ സാധനങ്ങളാണ്‌ പിടിച്ചെടുത്തത്. സംഭവത്തിൽ  മുതലമട സ്വദേശി ജയ്ലാവുദ്ദീൻ, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരെ അറസ്റ്റ് ചെയ്തു.

  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ജയ് ലാവുദ്ദീന് സെക്സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചു. ഗായത്രി മേനോൻ എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഫോൺ കെണിയിൽ കുടുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപെടെ നിരവധിപേർക്ക് പണം നഷ്ടപെട്ടിട്ടുണ്ടെന്ന് വ്യക്തമായെന്ന് എക്സൈസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗൂഗിൾ പേ വഴി പണം അയച്ച് കൊടുത്ത തെളിവുകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്.  നിരവധി സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.  സെക്സ് റാക്കറ്റുമായി ബന്ധപെട്ട കേസ് പൊലീസ് അന്വേഷിക്കും.

  മുക്കുപണ്ടം പലതവണയായി പണയപ്പെടുത്തി ബാങ്കിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ടുപേർ പിടിയില്‍


  കണ്ണൂർ തളിപ്പറമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിലായി.
  തൃച്ചംബരം സ്വദേശികളായ വി വി രാജേന്ദ്രൻ (62), കെ പി വസന്തരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. നാലുതവണയായി മുക്കുപണ്ടം പണയപ്പെടുത്തിയ രാജേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വസന്തരാജ് രണ്ട്‌ തവണയായി നാലുലക്ഷം രൂപയാണ് ബാങ്കിൽനിന്ന്‌ എടുത്തത്. തട്ടിപ്പ് വിവരം പുറത്ത് വന്നതോടെ ഇരുവരും പണം തിരിച്ചടച്ചു.

  തളിപ്പറമ്പിൽ മുക്കുപണ്ടം വിൽക്കുന്ന കടയിൽ നിന്നാണ് പണയം വെയ്ക്കാനുള്ള ആഭരണങ്ങൾ വാങ്ങിയത് എന്ന് പൊലീസ് കണ്ടെത്തി. ബാങ്കിൽ പണയം വെച്ച മുക്കുപണ്ടങ്ങൾ മുഴുവനായും കസ്റ്റഡിയിലെടുത്ത് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു മാസത്തിലധികം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. എസ് ഐ പി സി സഞ്ജയകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന സൂചനയും പോലീസ് നൽകുന്നു.

  കഴിഞ്ഞ മൂന്ന് വർഷ കാലയളവിലായാണ് ബാങ്കിൽ മുക്ക് പണ്ടങ്ങൾ പണം വെയ്ച്ചുള്ള തട്ടിപ്പ് നടന്നത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ കാലയളിൽ ബാങ്കിൽ പ്രവർത്തിച്ച മാനേജർമാരുടെയും ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ശാഖയിൽ മൊത്തം 17 പണയങ്ങളിലായി 50 ലക്ഷത്തോളം രൂപയാണ് മുക്കുപണ്ടംവെച്ച് തട്ടിയെടുത്തത് എന്നാണ് വ്യക്തമായിട്ടുള്ളത്. ബാങ്കിലെ സ്വർണ പരിശോധകനായിരുന്ന തൃച്ചംബരം സ്വദേശി ടി വി രമേശനെ കഴിഞ്ഞ മാസം വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു,
  Published by:Rajesh V
  First published:
  )}