HOME » NEWS » Crime » PROSECUTION LINED UP EVIDENCE AGAINST SOORAJ IN UTHRA CASE NJ TV

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന വീഡിയോ കണ്ടത് 15 തവണ; സൂരജിനെതിരെ തെളിവ് നിരത്തി പ്രോസിക്യൂഷൻ

ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച ദിവസം സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇന്റർനെറ്റിൽ അണലിയെ കൊണ്ട് കടിപ്പിക്കുന്ന വീഡിയോ സൂരജ് കണ്ടിരുന്നു

News18 Malayalam | news18-malayalam
Updated: July 8, 2021, 10:25 AM IST
പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന വീഡിയോ കണ്ടത് 15 തവണ; സൂരജിനെതിരെ തെളിവ് നിരത്തി പ്രോസിക്യൂഷൻ
uthra murder case
  • Share this:
കൊല്ലം: ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ച ദിവസം സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇന്റർനെറ്റിൽ അണലിയെ കൊണ്ട് കടിപ്പിക്കുന്ന വിധം തിരഞ്ഞ് കേസിൽ പ്രതിയായ ഭർത്താവ് സൂരജ്. അണലിയെ കൊണ്ട് കടിപ്പിക്കുന്ന രീതി പത്തു തവണയും മൂർഖനെ കൊണ്ട് കിടപ്പിക്കുന്ന വിധം അഞ്ചു തവണയുമാണ് കൊലയ്ക്കു മുൻപ് പ്രതി ആകെ ഇന്റർനെറ്റിൽ കണ്ടത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമ വാദത്തിൽ ഈ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.

ഉത്രയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും അതിന്മേൽ ഉയർത്തിയ വാദവും. കൊലപാതകത്തിന് മുൻപ് 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതി സൂരജ് ഇന്റർനെറ്റിൽ കണ്ടത്. മരണത്തിൽ സംശയം തോന്നി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മടങ്ങിയ സൂരജ് സ്വന്തം ഫോൺ ഒഴിവാക്കി സുഹൃത്ത് എൽദോസിന്റെ ഫോണിൽനിന്ന് പാമ്പുപിടുത്തക്കാരൻ ചാത്തന്നൂർ സ്വദേശി സുരേഷിനെ വിളിച്ചു.

പാമ്പിനെ താൻ വില നൽകി വാങ്ങിയ കാര്യം ആരോടും പറയരുത് എന്നായിരുന്നു ആവശ്യം. എന്നാൽ പിന്നീട് മാപ്പ് സാക്ഷിയായ സുരേഷ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സുരേഷിന്റെ മകളും സൂരജിനെതിരെ നൽകിയ മൊഴി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പാമ്പിനെ സൂക്ഷിക്കാൻ സുഷിരങ്ങളിട്ട് സുരേഷ് നൽകിയ ജാറാണ് പ്രതിയുമായുള്ള തെളിവെടുപ്പിൽ പിന്നീട് കണ്ടെത്തിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യ ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കൾ കൈവശപ്പെടുത്തുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. സാധാരണനിലയിൽ മുതിർന്ന സ്ത്രീയുടെ തലച്ചോറിന്റെ ഭാരം 1250 ഗ്രാം മുതൽ 1350 ഗ്രാം വരെയാണ്. ഉത്രയ്ക്ക് ആകട്ടെ 720 ഗ്രാം ഭാരമാണുണ്ടായിരുന്നത്. ഭിന്നശേഷിയുള്ള ഭാര്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ സംരക്ഷിക്കാൻ സ്വത്തുവകകൾ വേണമെന്നാണ് സൂരജ് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞത്.


You may also like:കൊൽക്കത്തയിലെ ഫ്ലാറ്റിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 15 ലക്ഷം രൂപ തട്ടിയെടുത്തു

കൊലപാതകം നടക്കുന്ന സമയത്ത് ഉത്രയുടെ വീടിനുമുന്നിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. തകരാർ പരിഹരിക്കാൻ നേരത്തെ സൂരജിനോട് പറഞ്ഞിരുന്നെങ്കിലും പ്രതി അങ്ങനെ ചെയ്തിരുന്നില്ലെന്ന് ഉത്രയുടെ അച്ഛൻ നേരത്തെ മൊഴി നൽകിയിരുന്നു. സാഹചര്യം ഇതായിരിക്കെ ഉത്രയുടെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു എന്ന് പ്രതിഭാഗം പറയുന്നത് കളവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സ്വന്തം വീട്ടിൽ ഉത്രയ്ക്ക് പാമ്പു കടിയേൽക്കുമ്പോൾ തങ്ങളുടെ മകനും മുറിയിൽ ഉറങ്ങുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത്. എന്നാൽ അതും തെറ്റാണെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴി മുൻനിറുത്തി പ്രോസിക്യൂഷൻ വാദിച്ചു. കുട്ടി തങ്ങളുടെ മുറിയിലായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. 2020 മേയ് 7നാണ് ഉത്ര പാമ്പുകടിയേറ്റ് മരിക്കുന്നത്. സർപ്പശാപത്തെ തുടർന്ന് ഉത്രയെ തുടർച്ചയായി പാമ്പുകടിച്ചുവെന്ന് വരുത്തിത്തീർക്കാനായിരുന്നു സൂരജിന്റെ ശ്രമം.

You may also like:മയക്കുമരുന്ന് നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതൽ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

ഉത്ര വധകേസുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിച്ചത്. പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊലക്കേസിൽ പാമ്പുപിടത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നെങ്കിലും വനം വകുപ്പ് കേസിൽ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്പിനെ കണ്ടെത്തിയെന്ന കേസിൽ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അടുത്തയാഴ്ച പുനലൂർ കോടതിയിൽ വിചാരണ ആരംഭിക്കും.

അതേസമയം കൊലക്കേസിൽ ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമവാദത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. കൊലപാതകം സംബന്ധിച്ച 12 തെളിവുകളിൽ കഴിഞ്ഞദിവസം കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദം നിരത്തിയിരുന്നു.
Published by: Naseeba TC
First published: July 8, 2021, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories