• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കടിലാക്കി പാര്‍പ്പിച്ചു; സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

Arrest | ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കടിലാക്കി പാര്‍പ്പിച്ചു; സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

ഹോട്ടല്‍ മാനേജരായ സ്ത്രീ അടങ്ങുന്ന ആറംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

  • Share this:
    കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഹോട്ടലിലെ രഹസ്യ അറയില്‍ യുവതികളെ തടങ്കടിലാക്കി പാര്‍പ്പിച്ച സെക്സ് റാക്കറ്റ് സംഘം പിടിയില്‍. ഹോട്ടല്‍ മാനേജരായ സ്ത്രീ അടങ്ങുന്ന ആറംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

    ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഒരാള്‍ക്ക് കടന്നു പോകന്‍ കഴിയുന്ന തരത്തില്‍ അറയുണ്ടാക്കിയാണ് യുവതികളെ ഇവര്‍ പാര്‍പ്പിച്ചിരുന്നത്. യുവതി കളെ ഇവര്‍ ഹോട്ടലിന് പുറത്തിറക്കിയിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

    ഹോട്ടലില്‍ നിന്ന് 12 പേരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികുളും ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയവര്‍ മഹാര്ഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ് ,തമിഴ്‌നാട് സ്വദേശിനികളാണ്.

    സംഘത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുള്ളതായി പൊലീസ് സംശയിക്കുന്നതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചിത്രദുര്‍ഗ പൊലീസ് പറഞ്ഞു.

    പണിമുടക്കില്‍ പങ്കെടുത്തില്ല; കെഎസ്ആര്‍ടിസി ജീവനക്കാരന് സമരക്കാരുടെ മര്‍ദനം; പരാതി

    കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുക്കാത്തതിന് വയനാട്ടിൽ ജീവനക്കാരനെ മർദിച്ചതായി പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ഷാജിക്കാണ് സമരാനുകൂലികളുടെ മർദനമേറ്റത്. പരുക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ പരാതിക്കാരനായ ഷാജി പങ്കെടുത്തിരുന്നില്ല. മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്ന തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ ഡ്യൂട്ടിയും ചെയ്തു. ഇതിൽ പ്രകോപിതരായ സമരാനുകൂലികൾ ആദ്യം ഫോണിൽ ഭീഷണിപ്പെടുത്തി.

    Also read- ഫോൺ സ്വിച്ച് ഓഫാക്കി ഡ്രൈവറും കണ്ടക്ടറും മുങ്ങി; KSRTC സ്വിഫ്റ്റ് യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ

    കണ്ടാലറിയാവുന്ന രണ്ട് പേരടങ്ങുന്ന സംഘം ഷാജിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. തുടർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. മുഖത്ത് ഇടിച്ചുവെന്നാണ് പരാതി. കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മർദിച്ചത് എന്ന്  കാണിച്ച് ഷാജി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
    Published by:Jayashankar Av
    First published: