• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

Arrest | അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം; SDPI പ്രവർത്തകൻ അറസ്റ്റിൽ

ഫർഹാന്റെ പക്കൽ നിന്നും 22 സെന്റിമീറ്റർ നീളമുള്ള പ്രത്യേക ആകൃതിയിലുള്ള വിദേശ നിർമ്മിത കത്തിയും പോലീസ് പിടിച്ചെടുത്തു.

  • Last Updated :
  • Share this:
    കണ്ണൂര്‍: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ (Ahmedabad Serial Blasts Case) വിധിക്കെതിരെ ആയുധമെടുത്ത് പ്രകടനം നടത്തിയ SDPI പ്രവർത്തകൻ അറസ്റ്റിൽ (Arrest). കഴിഞ്ഞ ദിവസം ചാലാട്ടാണ് സംഭവം. ചാലാട് പോസ്റ്റ് ഓഫീസിന് സമീപത്തെ ഖദീജ മന്‍സിലില്‍ ഫര്‍ഹാന്‍ ഷേഖ് (19) ആണ് അറസ്റ്റിലായത്. കേസിൽ 38 പ്രതികൾക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവിനെതിരെ ആയുധമെടുത്ത് പ്രകടനം നടത്തുകയും പോലീസുകാർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തതിനാണ് ഫർഹാനെ അറസ്റ്റ് ചെയ്തത്. ഫർഹാന്റെ പക്കൽ നിന്നും 22 സെന്റിമീറ്റർ നീളമുള്ള പ്രത്യേക ആകൃതിയിലുള്ള വിദേശ നിർമ്മിത കത്തിയും പോലീസ് പിടിച്ചെടുത്തു.

    പ്രകോപനമരമായ രീതിയിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുകയായിരുന്ന ഇരുപതോളം SDPI പ്രവർത്തകരെ കണ്ണൂർ ടൗൺ പോലീസ് തടഞ്ഞു. ഇതിൽ നിന്നും ചിലർ ഓടിപ്പോയി. എന്നാൽ ഫർഹാൻ അടക്കമുള്ള ചിലർ പോലീസുമായി വാക്കേറ്റം നടത്തി. പോലീസ് ഇവരെ പിടികൂടി. തുടർന്ന് നടത്തിയ ശരീര പരിശോധനയിലാണ് ഫർഹാന്റെ അരയിൽ നിന്നും ആയുധം കണ്ടെത്തിയത്. പോലീസ് ആയുധം പിടിച്ചെടുക്കുന്നതിനിടെയായിരുന്നു ഫർഹാൻ ഭീഷണി മുഴക്കിയത്. ആയുധം വാങ്ങാൻ അറിയുമെങ്കിൽ അത് ഉപയോഗിക്കാനും അറിയാം എന്നായിരുന്നു പോലീസിനെതിരെ ഫർഹാൻ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നായിരുന്നു ഫർഹാന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Also read- Gangeshananda| ജനനേന്ദ്രിയം മുറിച്ച കേസ്; DGP ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

    Ahmedabad Serial Blasts Case: അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: 38 പ്രതികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം

    ഗാന്ധിനഗര്‍: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ (Ahmedabad Serial Blasts Case) കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ (Death Penalty). ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം (Life Sentence) തടവും വിധിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.

    2008ല്‍ അഹമ്മദാബാദിലുണ്ടായ സ്ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി എ ആർ പട്ടേലാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങൾ നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

    Also read- Ahmedabad Serial Blasts Case: വധശിക്ഷ ലഭിച്ച 38 പ്രതികളിൽ മൂന്നു മലയാളികളും

    2008 ജൂലായ് 26 നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. പരുക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‌ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം.
    Published by:Naveen
    First published: