ലോക്സഭാ എം.പി. സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിയെ (Rahul Gandhi) അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷന് മുന്നിൽ ടയർ കത്തിച്ച് മുദ്രാവാക്യം വിളിച്ചതോടെയാണ് മാർച്ച് സംഘർഷത്തിലേക്ക് കടന്നത്. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
Also read: Rahul Gandhi | അയോഗ്യത; രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ ഒരു മാസം അനുവദിക്കും
രാഹുല്‍ ഗാന്ധി അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി. എംപി സ്ഥാനത്ത് അയോഗ്യനാക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.
മോദി പരാമർശത്തിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി രണ്ട് വർഷത്തെ തടവിന് വിധിക്കപ്പെട്ടിരുന്നു. കോടതി ജാമ്യം അനുവദിക്കുകയും മേൽ കോടതിയിൽ അപ്പീൽ നൽകാൻ അനുവദിക്കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം ഉണ്ടായത്’ എന്ന പരാമർശത്തിന് ബി.ജെ.പി. എം.എൽ.എ. പൂർണേഷ് മോദി പരാതി നൽകിയിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ ഐപിസി സെക്ഷൻ 499, 500 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി അവസാനമായി ഈ കേസുമായി ബന്ധപ്പെട്ട മൊഴി രേഖപ്പെടുത്താൻ സൂറത്ത് കോടതിയിൽ ഹാജരായത്. അതിനു മുൻപ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെറ്റാണെന്നും താൻ നിരപരാധിയാണെന്നും വാദിച്ച് അദ്ദേഹം കോടതിയിലെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Protest march, Rahul gandhi