തിരുവനന്തപുരം: പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയവരെ സഹായിച്ചതിന് മൂന്നു പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്എപി ക്യാംപിലെ പൊലീസുകാരായ ടി.എസ്. രതീഷ്, എബിന് പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണു കേസ്.
പരീക്ഷാ തട്ടിപ്പിലെ പ്രതികളും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മുൻ നേതാക്കളുമായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരങ്ങള്‍ അയച്ചു കൊടുത്ത എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുലിന്റെ സുഹൃത്തുക്കളാണ് മൂന്നു പേരും.
പി.എസ്.സി പരീക്ഷ നടക്കുമ്പോൾ ഗോകുൽ പേരൂര്‍ക്കട ക്യാംപിലെ ഓഫീസില്‍ ജോലിയിലാണെന്നു കാണിച്ചുള്ള രേഖ കൃത്രിമമായി ചമച്ചതിനാണ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. ഗോകുലിനെയും ഇതിൽ പ്രതി ചേർത്തിട്ടുണ്ട്.
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഇതുവരെ ആറു പേരാണ് അറസറ്റിലായത്. മൂന്നു പേർ തട്ടിപ്പ് നടത്തിയവും മറ്റുള്ളവർ സഹായിച്ചവരുമാണ്.
Also Read
പിഎസ്സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ലഭ്യമായി: ഹൈക്കോടതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.