പി.എസ്.സി പരീക്ഷാ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല.
psc
Last Updated :
Share this:
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കാൾ ഉൾപ്പെട്ട് പി.എസ്.സി പരീക്ഷാ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതു സംബന്ധിച്ച നിര്‍ദേശം പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് കൈമാറി. തിരുവനന്തപുരം പ്രത്യേക യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല.
പരീക്ഷാ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി ഡി.ജി.പിയെ കണ്ടിരുന്നു. തട്ടിപ്പില്‍ ആഭ്യന്തര വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ അടങ്ങിയ ഫയലും കൈമാറി. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ട ശിവരഞ്ജിത്ത് , നസിം ,പ്രണവ് എന്നിവരെയാണ് പ്രഥമികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കു സന്ദേശങ്ങള്‍ അയച്ചവരും പ്രതികളാകും. പരീക്ഷാ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടിക പി.എസ്.സി റദ്ദാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.