തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട പി.എസ്.സി പരീക്ഷ തട്ടിപ്പിൽ നിർണായക തെളിവ് ലഭിച്ചു. ചോദ്യ പേപ്പർ ചോർത്താൻ പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണ്‍ കണ്ടെത്തി. ബെംഗളൂരുവിലുള്ള ജാർഖണ്ഡ് സ്വദേശിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഫോണ്‍ കണ്ടെടുത്തത്.അതേസമയം ഫോൺ നശിപ്പിച്ചെന്ന മൊഴിയാണ് പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയിരുന്നത്.
ഈ ഫോൺ ഉപയോഗിച്ചാണ് പൊലീസ് കോണ്‍ബിള്‍ പരീക്ഷയുടെ ചോര്‍ന്നു കിട്ടിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് യൂണിവേഴ്സിറ്റി കോളജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഗോകുൽ ഉത്തരങ്ങൾ അയച്ചുകൊടുത്തത്.
കേസിലെ രണ്ടാം പ്രതിയായ പ്രണവാണ് ചോദ്യപേപ്പറിന്റെ ഫോട്ടെയടുത്ത് യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ പ്രവീണിന് കൈമാറിയെന്നാണ് മൊഴി. ഈ ചോദ്യ പേപ്പര്‍ ഗോകുലിനും ഒപ്പമുണ്ടായിരുന്ന സഫീറിനും കൈമാറിയെന്നുമാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.
ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രണവ് ചോദ്യപേപ്പര്‍ അയച്ചുതന്നതെന്ന് ആറാം പ്രതി പ്രവീണ്‍ മൊഴി നല്‍കിയിരുന്നു.നിർണായക തെളിവ് ലഭിച്ച സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ചുള്ള അന്വേഷണം സജീവമാക്കുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.