• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ഡോക്ടർ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച കേസ്; ഡോക്ടർ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി

ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തു.

  • Share this:
    തിരുവനന്തപുരം: കൗൺസലിങ്ങിനിടെ 13 കാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ  ഡോ. ഗിരീഷിനെ (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് കേസിൽ  ഗിരീഷിനെ കുറ്റക്കാരനെന്ന് വിധിച്ചത്. പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ പ്രതിയായ മനോരോഗ വിദദ്ധന്റെയടുത്ത് എത്തിയത്. സംഭവം നടക്കുമ്പോൾ പ്രതി സർക്കാർ മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടറായിരുന്നു.

    ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. മാതാപിതാക്കൾ വിവരം ചൈൽഡ്‌ലൈനിൽ അറിയിക്കുകയായിരുന്നു.

    2017 ഓഗസ്റ്റ് 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഡോക്ടർ. കേസിൽ വീചാരണ ഇനിയും പൂർത്തിയായിട്ടില്ല.

    നേരത്തെ ചികിത്സയ്‌ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. അന്ന് ഇയാൾ സംഭവം ഒത്തുതീർപ്പാക്കിയതിനാലാണ് ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും കോടതി കണ്ടെത്തി.

    വയറുവേദനയുമായി ആശുപത്രിയിലെത്തിയ 12കാരി ഗര്‍ഭിണിയെന്ന് കണ്ടെത്തി; ബന്ധു കസ്റ്റഡിയില്‍

    12 വയസുകാരിയെ പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയിലെടുത്തു. കൊട്ടാരക്കരയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വയറുവേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

    Also Read- Balachandrakumar | സംവിധായകൻ ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തുവെന്ന് യുവതി; വിളിച്ചു വരുത്തിയത് ജോലി വാഗ്ദാനം ചെയ്ത്

    കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    ഒരേ കോളനിയില്‍ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ്.
    Published by:Rajesh V
    First published: