നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Psycho Killer | മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, ഒരാളെ കൊലപ്പെടുത്തി; സൈക്കോ കില്ലർ പിടിയിൽ

  Psycho Killer | മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, ഒരാളെ കൊലപ്പെടുത്തി; സൈക്കോ കില്ലർ പിടിയിൽ

  ചോദ്യം ചെയ്യലിൽ 5 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി തെളിഞ്ഞു. കൂടാതെ മൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതായി സമ്മതിച്ചു

  News 18 Malayalam

  News 18 Malayalam

  • Share this:
   ഗാന്ധിനഗർ: മൂന്നു പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം (Rape) ചെയ്യുകയും ഒരാളെ പീഡിപ്പിച്ച് കൊല്ലുകയും (Murder) ചെയ്ത സൈക്കോ കില്ലറെ (Psycho killer) പൊലീസ് പിടികൂടി. ഗുജറാത്ത് (Gujarat) ഗാന്ധിനഗറിലെ സതേജ് പ്രദേശത്താണ് സംഭവം. മൊബൈലിൽ പോൺ സിനിമ കണ്ട ശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത വിജയ് താക്കൂർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.

   ഗാന്ധിനഗറിൽ അഞ്ചു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് വിജയ് താക്കൂർ പിടിയിലായത്. ദീപാവലി ദിനത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജയ് താക്കൂറാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. തുടർന്ന് ഗാന്ധിനഗർ പോലീസ്, എൽസിബി, എസ്ഒജി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

   ഇയാളുടെ ചോദ്യം ചെയ്യലിൽ 5 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായി കണ്ടെത്തി. കൂടാതെ മൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതായി സമ്മതിച്ചു. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

   7 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. ക്ലോലിലെ വഞ്ചസാദ ഗ്രാമവാസിയാണ് പ്രതി വിജയ് താക്കൂർ. കൂലി പണി ചെയ്യുന്ന പ്രതി വിവാഹിതനും ഇയാൾക്ക് ആറു വയസ്സുള്ള ഒരു മകളുമുണ്ട്.

   പ്രതി മൊബൈലിൽ നിരന്തരം പോൺ സിനിമകൾ കാണുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പോൺ സിനിമകൾ കണ്ട ശേഷം പെൺകുട്ടികളെ ഇയാൾ ലക്ഷ്യം വയ്ക്കാറുണ്ടായിരുന്നു. സമീപത്തെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബൈക്കിലാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. അതിന് മുമ്പ് വീടിന് സമീപം മൊബൈൽ ഫോൺ ഉപയോഗിച്ച് കളിക്കുകയായിരുന്ന ഏഴുവയസ്സുകാരിയുടെ മൊബൈൽ ഫോൺ കൈക്കലാക്കി.

   Also Read- രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

   മൊബൈൽ എടുക്കാൻ തിരിച്ച് ചോദിച്ച് വീട്ടിൽ എത്തിയ പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തു. 3 വയസ്സുള്ള പെൺകുട്ടി കുടുംബത്തോടൊപ്പം ഉറങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതിയുടെ മാനസികാവസ്ഥ വളരെ വികലമാണ്, ദീപാവലി ദിനത്തിലും പുതുവത്സര ദിനത്തിലും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഗ്രാമത്തിൽ സംഘടിപ്പിച്ച ഗർബ കളിക്കാൻ പോകുകയും ചെയ്തു. സൈക്കോ റേപ്പിസ്റ്റ് വിജയ് താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും നവംബർ 11 വരെ റിമാൻഡ് ചെയ്യുകയും ചെയ്തു. മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. കൂടാതെ പ്രതി മറ്റൊരു പെൺകുട്ടിയെ ലക്ഷ്യം വച്ചിരിക്കാമെന്നും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}