• HOME
 • »
 • NEWS
 • »
 • crime
 • »
 • PSYCHO MAN ARRESTED FOR ATTACKING SINGLE WOMEN AT HOME

വീട്ടിൽ ഒറ്റയ്ക്കുള്ള സ്ത്രീകളെ ആക്രമിക്കുന്ന 'സൈക്കോ' യുവാവ് പിടിയിൽ

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ യുവാവിന്റെ മാനസിക നില തകരാറിലാവുകയും സ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ലക്‌നൗ: സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളിൽ രാത്രികാലങ്ങളിൽ കയറി അതിക്രമം കാണിക്കുന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ആക്രമിക്കുന്ന രണ്ടു സംഭവങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ യുവാവിന്റെ മാനസിക നില തകരാറിലാവുകയും സ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.

  വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന രണ്ടു സ്ത്രീകളെയാണ് യുവാവ് അതിക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം നടത്തിയത്. രണ്ടു സ്ത്രീകളും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ഇതിൽ ഒരു സ്ത്രീയുടെ തലയ്ക്കാണ് പരിക്ക്. മറ്റൊരു സ്ത്രീയുടെ കണ്ണിനു താഴെയായി കത്തി കൊണ്ട് കുത്തിയ പാടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇതിൽ ഒരാൾ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

  പ്രതി സോനുവിനെ ഗുരുതരമായ മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ പിൻഭാഗത്തെ വാതിൽ തകർത്തു അകത്തു കയറുന്ന പ്രതി മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സ്ത്രീകളുടെ തലയിൽ കുത്തുകയാണ് ചെയ്യുന്നത്. തലയിലോ മുഖത്തോ കത്തി കുത്തി നിർത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്യു. രണ്ടു സംഭവങ്ങളിലും നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ സമയോചിതമായി ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രമാണ് ഇരകൾ രക്ഷപെട്ടത്.

  2014ലാണ് സോനു തൊട്ടടുത്തുള്ള ഗ്രാമത്തിലെ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോൾ ഭാര്യ സോനുവിനെ ഉപേക്ഷിച്ച്‌ പോയി. ഇതിനു ശേഷം സോനു കടുത്ത വിഷാദ രോഗത്തിന് അടിപ്പെടുകയും മാനസിക നില തെറ്റി സ്ത്രീകളോട് പക തോന്നുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് തനിച്ച് താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തി ക്രൂരമായി ആക്രമിക്കുന്ന മാനസികനിലയിലായിരുന്നു പ്രതി. ഇയാൾ വേഗത്തിൽ പിടികൂടിയില്ലായിരുന്നെങ്കിൽ നിരവധി സ്ത്രീകൾ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് പൊലീസിലെ സൈക്കോളജിസ്റ്റ് പറയുന്നു.

  പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ തലമുടി മുറിച്ചു; യുവാവ് പിടിയിൽ

  പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ തലമുടി മുറിച്ചുമാറ്റിയ യുവാവ് അറസ്റ്റിൽ. പീരുമേട് കരടിക്കുഴി എ വി ടി എസ്റ്റേറ്റിലെ സുനിൽ (23) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ പെൺകുട്ടിയോട് സുനിൽ പ്രണയാഭ്യർത്ഥനയുമായി എത്തുകയായിരുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതോടെ തർക്കമായി. തർക്കിച്ച് അടുത്തെത്തിയ പ്രതിയോട് കയ്യിൽ കിട്ടിയ കത്രികയെടുത്ത് പെൺകുട്ടി പ്രതിരോധിച്ചതായും പെൺകുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ ബലമായി കത്രിക പിടിച്ചു വാങ്ങി തലമുടി മുറിച്ചെടുക്കുകയായിരുന്നു എന്നുമാണ് പീരുമേട് പോലീസ് നൽകുന്ന വിവരം.

  Also Read- യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സ്വകാര്യഭാഗത്ത് മുളകു പൊടി വിതറിയ നിലയിൽ മൃതദേഹം

  തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ജോലി ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് തമിഴ്നാട്ടിൽ പോയിരിക്കുകയായിരുന്നു. അമ്മയും സഹോദരനും മാർക്കറ്റിലേക്ക് പോയിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പീരുമേട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ സമീപ പ്രദേശത്തുനിന്നും സി ഐ എ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  ഫേസ്ബുക്ക് പോസ്റ്റിലെ കഷ്ടപ്പാട് കണ്ട് പത്താംക്ലാസുകാരി വീട്ടിൽ നിന്ന് എടുത്ത് നൽകിയത് 75 പവൻ സ്വർണം; അമ്മയും മകനും അറസ്റ്റിൽ

  സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് 75 പവൻ കവർന്ന സംഭവത്തിൽ മകനും മാതാവും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിൻ രണ്ടു വർഷം മുൻപ് പരിചയപ്പെട്ട ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയെ ആണ് തട്ടിപ്പിനിരയാക്കിയത്.

  ഏഴുമാസം മുൻപാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മനസിലാക്കിയശേഷം ഇയാള്‍ തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു. കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ വശത്താക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടി ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
  Published by:Anuraj GR
  First published:
  )}