• HOME
  • »
  • NEWS
  • »
  • crime
  • »
  • PUB EMPLOYEE ARRESTED FOR USES MOBILE TO FILM WOMAN IN TOILET

യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്താൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ; തുമ്പായത് യൂണിഫോം

ഇതിനിടെ യാദൃശ്ചികമായി മുകളിലേക്ക് നോക്കിയപ്പോഴാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടത്- യുവതി പരാതിയിൽ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ബംഗളൂരു: പബ്ബിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഒഡിഷ സ്വദേശി ബുദ്ധികാന്ത് ദേബിനാഥ് ആണ് അറസ്റ്റിലായത്. പബ്ബിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനാണ് ഇയാൾ. ജനുവരി 24ന് രാത്രി അശോക് നഗറിലെ മഗ്രത്ത് റോഡിലുള്ള പബ്ബിലാണ് സംഭവം ഉണ്ടായത്.

    also read:52കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 62കാരൻ അറസ്റ്റിൽ

    സ്വകാര്യ കമ്പനി ജീവനക്കാരിയായ 34കാരിയാണ് പരാതി നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം ജനുവരി 24ന് രാത്രി യുവതി പബ്ബിലെത്തിയതായിരുന്നു. 11.30ന് ശുചിമുറിയിൽ പോയി. ഇതിനിടെ യാദൃശ്ചികമായി മുകളിലേക്ക് നോക്കിയപ്പോഴാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ടത്- യുവതി പരാതിയിൽ പറയുന്നു.

    ഇതോടെ യുവതി നിലവിളിച്ചു. എന്നാൽ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മറ്റൊരു സ്ത്രീ രക്ഷപ്പെട്ടോടുകയായിരുന്ന പ്രതിയെ കണ്ടു നിലവിളിച്ചു. പബ്ബിലെ യൂണിഫോം ധരിച്ചയാളാണ് പ്രതിയെന്ന് ഇവർ യുവതിയോട് പറയുകയായിരുന്നു.

    അതേസമയം പബ് മാനേജറോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാൾ അവഗണിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ പിന്നീട് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ ഇയാൾ എല്ലാം തുറന്നു പറയുകയും മാപ്പ് ചോദിക്കുകയും ചെയ്തു. പ്രതി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടും പബ് മാനേജർ നൽകിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.

    അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി പബ്ബ് മാനേജ്‌മെന്റും അറിയിച്ചതായി മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ദൃശ്യങ്ങൾ മൊബൈലിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്.
    Published by:Gowthamy GG
    First published:
    )}