• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

PUBG അഡിക്ഷൻ: ഗെയിം കളിച്ചത് ചോദ്യം ചെയ്ത പിതാവിനെ മകൻ കൊന്ന് കഴുത്തറുത്തു

കറിക്കത്തിയുപയോഗിച്ച് 61 കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു.

news18
Updated: September 10, 2019, 12:21 PM IST
PUBG അഡിക്ഷൻ: ഗെയിം കളിച്ചത് ചോദ്യം ചെയ്ത പിതാവിനെ മകൻ കൊന്ന് കഴുത്തറുത്തു
pubg
news18
Updated: September 10, 2019, 12:21 PM IST
ബെൽഗാവി: പബ്ജി കളിച്ചതിന് വഴക്കു പറഞ്ഞ പിതാവിനെ മകൻ കൊന്ന് കഴുത്തറുത്തു. കർണാടകയിലെ ബെല്‍ഗാവിയിലാണ് വയോധികനായ പിതാവ് മകന്റെ കൊലക്കത്തിക്കിരയായത്. 25കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടകയിലെ കക്തി സ്വദേശി ശങ്കരപ്പ കുമ്പാർ ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്.

Also Read-PUBG കളിച്ചതിന് വഴക്ക് പറഞ്ഞു; ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

കഴിഞ്ഞ ദിവസം പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. PUBG മൊബൈൽ ഗെയിം അഡിക്റ്റായ മകന്‍ രഘുവീറുമായി ഈ വിഷയത്തെച്ചൊല്ലി പിതാവ് നിരന്തരം തർക്കത്തിലേർപ്പെടുമായിരുന്നു. കൃത്യം നടന്ന ദിവസവും ഇതേച്ചൊല്ലി ഇരുവരും തർക്കമുണ്ടായി.വഴക്കിനൊടുവിൽ ഇന്റർനെറ്റ് കണക്ഷൻ കട്ടു ചെയ്ത ശങ്കരപ്പ മകന്റെ മൊബൈൽ ഫോണും എടുത്തു മാറ്റി. ഇതിൽ അരിശം മൂത്താണ് രഘുവീർ ക്രൂരകൃത്യം നടത്തിയത്.

Also Read-തുടർച്ചയായി ആറു മണിക്കൂർ PUBG കളിച്ചു, 16 വയസുകാരൻ ഹൃദയാഘാതം വന്ന് മരിച്ചു

കുടുംബാംഗങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ പിതാവിനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. തുടർന്ന് അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് പിതാവിനെ കൊലപ്പെടുത്തിയ ശേഷം തലയും കാലുകളും അറുത്തു മാറ്റുകയായിരുന്നു. ഗെയിം അഡിക്ഷൻ മൂലമുള്ള മാനസിക വിഭ്രാന്തിക്ക് അടിമയാണ് യുവാവെന്നാണ് പൊലീസ് പറയുന്നത്.

First published: September 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...