നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു: പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു

  PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു: പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു

  യൂണിറ്റ് ടെസ്റ്റ് എഴുതാൻ മടിച്ച് സ്കൂളിൽ പോകാതിരുന്നതിന് വിദ്യാർഥിയെ അമ്മ വഴക്കു പറഞ്ഞിരുന്നു. പഠിക്കാതെ PUBG കളിച്ചിരുന്നതിനും അമ്മ ശാസിച്ചിരുന്നു.

  suicide

  suicide

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: മൊബൈൽ ഫോണിൽ തുടർച്ചയായി PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഗുവാഹത്തിയിലാണ് സംഭവം.

   also read: ഒരാഴ്ച വൈകി മൺസൂണ്‍ കേരളത്തിൽ; കാലവർഷം തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

   യൂണിറ്റ് ടെസ്റ്റ് എഴുതാൻ മടിച്ച് സ്കൂളിൽ പോകാതിരുന്നതിന് വിദ്യാർഥിയെ അമ്മ വഴക്കു പറഞ്ഞിരുന്നു. പഠിക്കാതെ PUBG കളിച്ചിരുന്നതിനും അമ്മ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തത്.

   സംഭവ സമയത്ത് അമ്മ പുറത്തു പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

   PUBG ഗെയിം കളിക്കുന്നവർ ഗെയിമിന് അടിമകളായിപ്പോകുന്ന സാഹചര്യം കണക്കിലെടുത്ത് പലയിടത്തും ഗെയിം നിരോധിച്ചിട്ടുണ്ട്.
   First published:
   )}