കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് (Pulsar Suni )ജാമ്യമില്ല.കേസിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
വിചാരണ നീണ്ടുപോകുന്നതായും വര്‍ഷങ്ങളായി താന്‍ ജയിലില്ലാണെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. കോടതിയില്‍ താന്‍ സുരക്ഷിതനല്ലെന്നും പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ ചൂണ്ടികാണിച്ചിരുന്നു. പ്രോസിക്യൂഷനും ജാമ്യമില്ലയെ എതിര്‍ത്തു. നിലവില്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ വിചാരണയെ ബാധിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ (Actress Attack case)രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നടൻ ദിലീപ് ആലുവാ പൊലീസ് ക്ലബിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. ക്രൈംബ്രാഞ്ച് എ. ഡി. ജി. പി എസ് ശ്രീജിത്ത്, ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്തിരുന്നു.
DHRM | പ്രഭാതസവാരിക്കിടെ വയോധികനെ വെട്ടിക്കൊന്ന സംഭവം: DHRM പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
പ്രഭാത സവാരിക്കിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം (DHRM) പ്രവര്‍ത്തകരിൽ ആറു പേരെ ഹൈക്കോടതി (High Court) വെറുതെവിട്ടു. സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപേരെ ഹൈക്കോടതി വെറുതെവിട്ടത്. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതികള്‍ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അതേസമയം കേസിലെ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.
2009 സെപ്റ്റംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ പ്രഭാതസവാരിക്കിടെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു സമീപം വഴിയിലിട്ട് കൊല്ലുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ പ്രതികൾക്കെതിരെ ഉന്നയിച്ചത്.
കേസില്‍ 13 പേരെ പൊലീസ് അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഇതില്‍ ആറ് പേരെ പിന്നീട് വിചാരണയ്ക്കൊടുവിൽ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ശേഷിച്ച ഏഴു പ്രതികളെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി ശിക്ഷിച്ചു.
ഡി.എച്ച്‌ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, സുനി എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ആറ് ലക്ഷം രൂപ പ്രതികള്‍ കൊലപ്പെടുത്തിയ ശിവപ്രസാദിന്റെ കുടുംബത്തിനും വെട്ടിപ്പരിക്കേല്‍പ്പിച്ച ചായക്കടക്കാരനായ അശോകന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാനും 2016ല്‍ വിചാരണ കോടതി വിധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Pulsar Suni