ചെന്നൈ: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ‘പ്രകോപനം’ കണക്കിലെടുത്ത് ശിക്ഷായിളവ്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടതിനാലാണ് ചെന്നൈ അണ്ണാനഗർ ഈസ്റ്റിലെ ശ്രീനിവാസന് (34) മഹിളാ കോടതി ജഡ്ജി മുഹമ്മദ് ഫാറൂഖ് ശിക്ഷയിളവ് നൽകിയത്. ശ്രീനിവാസന് 10 വർഷം തടവും 5000 രൂപ പിഴയും ചുമത്തി.
ഭാര്യ മരിക്കുമ്പോൾ എട്ടുവയസുണ്ടായിരുന്ന മകന്റെ മൊഴി ശിക്ഷായിളവിൽ നിർണായകമായി. 2018 ഓഗസ്റ്റ് 27നാണ് സംഭവം. വീട്ടിൽവെച്ച് രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തള്ളിമാറ്റിയെന്നും തുടർന്നുള്ള പ്രകോപനത്തിലാണ് ശ്രീനിവാസൻ ഭാര്യയെ കുത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
Also Read- നിധി കണ്ടെത്താൻ ആഭിചാരകർമ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തു
യുവതിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയതെന്നും കൊലപാതകം നടത്തിയകാര്യം ശ്രീനിവാസൻ സമ്മതിച്ചെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശ്രീനിവാസന്റെപേരിലുള്ള ആരോപണങ്ങൾ തള്ളിയാണ് കോടതി ശിക്ഷായിളവ് അനുവദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.