നായയെ കാറിടിച്ചുവീഴ്ത്തിയ ദൃശ്യം പങ്കുവെച്ചു മനേക ഗാന്ധി; യുവാവ് അറസ്റ്റിലായി

വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്.

News18 Malayalam | news18-malayalam
Updated: August 19, 2020, 11:05 PM IST
നായയെ കാറിടിച്ചുവീഴ്ത്തിയ ദൃശ്യം പങ്കുവെച്ചു മനേക ഗാന്ധി; യുവാവ് അറസ്റ്റിലായി
crime
  • Share this:
നായയുടെ മുകളിലേക്കു കാറോടിച്ചു കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യം പങ്കുവെച്ച് മനേക ഗാന്ധി എം.പി. ഇതേത്തുടർന്ന് കാറോടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബിലെ കപൂർത്തല ജില്ലയിലാണ് സംഭവം. ബിജെപി എംപി മനേക ഗാന്ധി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. നായയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡയയിൽ വൈറലായിട്ടുണ്ട്.

നായയുടെ മുകളിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തിൽ ഗുർജിന്ദർ സിങ്ങ് എന്ന 26കാരനാണ് അറസ്റ്റിലായതെന്ന് കപൂർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സർവാൻ സിംഗ് പറഞ്ഞു. അതിനിടെ വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇയാളുടെ വീട്ടിൽ നിരവധി നായകളുണ്ടെന്നും, ആവശ്യമില്ലാത്തവയെ ഇത്തരത്തിൽ കാറിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വ്യക്തമായി.


മനേക ഗാന്ധി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പീപ്പിൾ ഫോർ അനിമൽസിന്റെ പ്രതിനിധിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗുർജിന്ദർ സിങ്ങിനെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ഇന്ത്യൻ പീനൽ കോഡ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 12 നായ്ക്കളെയും കണ്ടെടുത്തിട്ടുണ്ട്.
You may also like:ഏഴുവയസുകാരിയെ ക്രയോൺസ് ഉപയോഗിച്ച് ബന്ധു പീഡിപ്പിച്ചു ; ഒന്നരമാസമായിട്ടും അറസ്റ്റില്ല [NEWS]കുഴിമതിക്കാട്ടെ പെണ്ണുങ്ങൾ തുന്നിക്കൂട്ടുന്ന പ്രതിരോധം; പിപിഇ കിറ്റുകൾ നിർമിക്കാൻ നൂറിലധികം വീട്ടമ്മമാർ [NEWS] രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന അഷ്‌റഫ്; റോഡില്‍ കുഴിഞ്ഞുവീണപ്പോള്‍ സഹായിക്കാനാരുമില്ലാതെ മരണം [NEWS]
മനേക ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഇങ്ങനെ എഴുതി: "അയാൾ വിവിധയിനം നായകളെ വീട്ടിൽ വളർത്തുന്നുണ്ട്. അവയെ ആവശ്യക്കാർക്ക് വിൽക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ നായ്ക്കൾ ഉപയോഗപ്രദമല്ലാത്തപ്പോൾ അദ്ദേഹം ചെയ്യുന്നത് ഇതാണ്. 30 മിനിറ്റിനുള്ളിൽ ഈ നായ മരിച്ചു".
Published by: Anuraj GR
First published: August 19, 2020, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading