നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മീൻ കറി ചോദിച്ചിട്ട് നൽകിയില്ല; സുഹൃത്തിനെ കാറിടിച്ച് കൊന്ന യുവാവ് ഒളിവിൽ

  മീൻ കറി ചോദിച്ചിട്ട് നൽകിയില്ല; സുഹൃത്തിനെ കാറിടിച്ച് കൊന്ന യുവാവ് ഒളിവിൽ

  പുഴയിൽ നിന്ന് മീൻപിടിച്ച് കറിവെച്ച് കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് തർക്കമുണ്ടായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജ്കോട്ട്: മീൻ കറിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ സുഹൃത്തിനെ കാറിടിച്ച് കൊന്ന സംഭവത്തിൽ യുവാവ് ഒളിവിൽ. ഗുജറാത്തിലാണ് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചത്. രഞ്ജിത് കുൻവാരിയ(32) എന്നയാളാണ് കൊല്ലപ്പെട്ടത്.

   രഞ്ജിത്ത് കുൻവാരിയയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുനിൽ കൊരാഡിയ എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് വെനാസർ ജില്ലയിലാണ് സംഭവം നടന്നത്.

   സുഹൃത്തുക്കളായ രഞ്ജിത് കുൻവാരിയ, അശോക്, സുനിൽ, പ്രകാശ് ലൊലാദിയ എന്നിവർ ചേർന്ന് പുഴക്കരയിൽ ഒത്തുചേർന്നതായിരുന്നു. പുഴയിൽ നിന്ന് മീൻ പിടിച്ച് കറിവെക്കാനും ഭക്ഷണം പാകം ചെയ്യാനുമായിരുന്നു പദ്ധതി. രഞ്ജിത് ആയിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. കൊധോരി തടാകത്തിന്റെ തീരത്തായിരുന്നു പരിപാടി.

   സ്ഥലത്തെത്തിയ നാല് പേരും ചേർന്ന് പുഴയിൽ നിന്ന് മീൻപിടിച്ചു. പിടികൂടിയ മീനിന് പ്രതീക്ഷതിലും വലുതായതിനാൽ സുനിൽ തന്റെ സഹോദരനെ കൂടി സ്ഥലത്തേക്ക് വിളിച്ചിരുന്നു. ശേഷം മീൻ കറിയും ചോറും പാകം ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടയിൽ, സുനിലിന്റെ സഹോദരൻ സന്ദീപ് അൽപം കൂടി മീൻകറി ചോദിച്ചു. എന്നാൽ സന്ദീപ് മീൻ പിടിക്കാനോ ഭക്ഷണമുണ്ടാക്കാനോ ഇല്ലാതിരുന്നതിനാൽ നൽകില്ലെന്ന് രഞ്ജിത് പറഞ്ഞു. ഇതോടെയാണ് വഴക്ക് ആരംഭിച്ചത്.

   സഹോദരനെ അപമാനിക്കുന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് സുനിൽ പ്രതികരിച്ചു. മാത്രമല്ല, വഴക്കുണ്ടാക്കാൻ രഞ്ജിത്ത് കാരണങ്ങളുണ്ടാക്കുകയാണെന്നും സുനിൽ പ്രതികരിച്ചു. ഇതേ തുടർന്ന് രഞ്ജിത്തും സുനിലും തമ്മിൽ വഴക്ക് നടന്ന. ശേഷം സുനിൽ സ്ഥലത്ത് നിന്ന് മാറി കാറിലേക്ക് കയറി ഇരുന്നു.

   Also Read-മലപ്പുറത്ത് യുവതിയെ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

   കാറിൽ കയറി മടങ്ങാനാണ് സുനിൽ ശ്രമിക്കുന്നത് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ കാർ സ്റ്റാർട്ട് ചെയ്ത സുനിൽ രഞ്ജിത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ രഞ്ജിത്ത് കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രകാശ് ലോലാദിയയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

   കൊലപാതക ശേഷം സുനിൽ കാർ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്നവർ സുനിലിന്റെ സഹോദരൻ സന്ദീപിനെ പിടികൂടി ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപ് രാജ്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
   Also Read-കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

   മറ്റൊരു സംഭവത്തിൽ,  ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടും ചേര്‍ന്ന് മര്‍ദിച്ചു. ഉത്തര്‍ പ്രദേശിലെ  ഗൊരഖ്പുരിലാണ് സംഭവം നടന്നത്. സയ്യദ് വാസിഖ് അലി എന്ന കമ്പ്യൂട്ടര്‍ അധ്യാപകനെയാണ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

   സ്‌കൂളില്‍ മൊബൈല്‍ ഉപോയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച സയ്യദ് വാസിഖിനെ കറുത്ത തുണി കൊണ്ട് മുഖം മൂടിയാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്.മര്‍ദനത്തിന്റെ ദ്യശ്യങ്ങല്‍ സ്‌കൂളിലെ സി സി ടി വിയില്‍ നിന്നാണ് ലഭിച്ചത്

   അധ്യാപകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. വിദ്യര്‍ത്ഥകള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരുന്നതായി പോലീസ് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}