• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നേതാവ് ഇടപെട്ടു; ബിസിനസുകാരന്റെ പണം വീണ്ടെടുക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് പൊലീസ്


Updated: July 14, 2018, 2:52 PM IST
നേതാവ് ഇടപെട്ടു; ബിസിനസുകാരന്റെ പണം വീണ്ടെടുക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് പൊലീസ്

Updated: July 14, 2018, 2:52 PM IST
തിരുവനന്തപുരം: സി.പി.എം ജില്ലാ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം ബിസിനസുകാരന്റെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത പൊലീസ് നടപടി വിവാദമാകുന്നു.

എം.ബി.ബി.എസ് പ്രവേശനത്തിനായി മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നല്‍കിയ ഒരു കോടി രൂപയുടെ കോഴപ്പണം മടക്കി വാങ്ങാനുള്ള ക്വട്ടേഷനാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തത്. കമ്മീഷനായി പൊലീസുകാര്‍ 25 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.

ക്വട്ടേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മംഗലാപുരത്തെത്തിയ സംഘം മെഡിക്കല്‍ കോളജിലെ ഡോക്ടറെ കോട്ടയത്തേക്ക് തട്ടിക്കൊണ്ടുവന്നാണ് പണം വീണ്ടെടുത്തത്. കോട്ടയത്തെത്തിച്ച ശേഷം ഡോക്ടറെ ഭീഷണിപ്പെടുത്തി ഒരു കോടി രൂപ മടക്കി വാങ്ങുകയായിരുന്നു.

ഈ പണം സിനിമാ ബിസിനസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനു പകരമായി അപ്പോള്‍ത്തന്നെ 25 ലക്ഷം രൂപ പൊലീസുകാര്‍ക്ക് നല്‍കുകയും ചെയ്തു. സംഭവം സ്ഥിരീകരിച്ച് ഇന്റലിജന്‍സും പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബിസിനസുകാരന്റെ മകന് എം.ബി.ബി.എസ് പ്രവേശനം തരപ്പെടുത്തുന്നതിനാണ് ഒരു കോടി രൂപ കോഴ നല്‍കിയത്. എന്നാല്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിനസുകാരന്‍ രെഗത്തെത്തി. എന്നാല്‍ കോളജ് ഉടമകള്‍ അതിനു തയാറായില്ല. ഇതേത്തുടര്‍ന്നാണ് ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് മുഖേന പൊലീസിനെ സമീപിച്ചതും പണം മടക്കി വാങ്ങാനുള്ള ക്വട്ടേഷന്‍ ഏല്‍പ്പിച്ചതും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അറിവോടെയാണ് സി.ഐയും സംഘവും ക്വട്ടേഷന്‍ ഏറ്റെടുത്തത്. സംഭവം പുറത്തായതോടെയാണ് പൊലീസിനെ നാണക്കേടിലാക്കിയ സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം നടത്തിയത്. അതേസമയം ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് ക്വട്ടേഷന്‍ വിവാദം ഇപ്പോള്‍ പുറത്തായതിനു പിന്നില്‍.
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍