• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടുകാരുടെ ക്രൂരമർദനം

news18india
Updated: July 4, 2018, 9:43 PM IST
ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടുകാരുടെ ക്രൂരമർദനം
news18india
Updated: July 4, 2018, 9:43 PM IST
കണ്ണൂർ: ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ റാഗ് ചെയ്തു. കണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം നടന്നത്. ക്ലാസിൽ ഷൂ ധരിച്ചത്തെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ കുട്ടികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ മുഹമ്മദ് കൈഫെന്ന വിദ്യർഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസിൽ ചെരുപ്പിട്ട് വരണമെന്നും ഷൂ ഉപയോഗിക്കരുതെന്നും സീനിയർ വിദ്യാ‌ർഥികൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ പുതിയ ചെരിപ്പ് വാങ്ങിയിട്ടില്ലാത്തതിനാൽ ഇന്ന് കൂടി ഷൂ ധരിക്കാൻ വീട്ടിൽ നിന്നും പറഞ്ഞതിനാലാണ് കൈഫ് ഷൂ ധരിച്ച് ക്ലാസിൽ എത്തിയത്. ഇതറിഞ്ഞ്  ഇടവേള സമയത്ത് സംഘടിച്ചെത്തിയ പതിനഞ്ചോളം മുതിർന്ന വിദ്യാർത്ഥികൾ കൈഫിനെ ക്ലാസിൽ കയറി തല്ലുകയായിരുന്നു.

കൈ കൊണ്ട് അടിച്ചതിന് പിറകെ ചുമരോട് ചേർത്തും ബെഞ്ച് കൊണ്ടും ക്രൂരമായി മർദ്ദിച്ചുവെന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈഫ് പറഞ്ഞു.

നിലവിളി ശബ്ദം കേട്ട് അധ്യാപകർ ഓടിയെത്തിയപ്പോൾ അധ്യാപകർക്ക് നേരെയും കൈയേറ്റശ്രമം നടന്നു. കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിച്ചാണ് വിദ്യാർഥികൾ അധ്യാപകർക്ക് നേരെ തിരിഞ്ഞത്. കൈഫിന്‍റെ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെതുടർന്ന് മൂന്ന് സീനിയർ വിദ്യാർഥികളെ സ്കൂൾ അധികൃതർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍