ആലപ്പുഴ: ചെക്ക് തട്ടിപ്പ് കേസിൽ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയെ കോടതി ശിക്ഷിച്ചു. രണ്ടുലക്ഷം രൂപ പിഴയും ഒരുദിവസത്തെ കോടതി തടവുമായിരുന്നു ശിക്ഷ. കോടതി നടപടികൾ അവസാനിക്കുന്നതുവരെ രഹനാ ഫാത്തിമയ്ക്ക് പ്രതിക്കൂട്ടിൽനിൽക്കേണ്ടിവന്നു. ആലപ്പുഴ സ്വദേശി ആർ. അനിൽകുമാറിൽനിന്ന് കടംവാങ്ങിയ രണ്ടുലക്ഷം രൂപ മടക്കി നൽകിയ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതേത്തുടർന്ന് അനിൽകുമാർ, രഹനാ ഫാത്തിമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
2014ൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹനാ ഫാത്തിമയ്ക്കെതിരെ ശിക്ഷ വിധിച്ചത്. 210000 രൂപ പിഴയും കോടതി അവസാനിക്കുന്നതുവരെ തടവും ആയിരുന്നു ശിക്ഷ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ അനുഭവിക്കാനായിരുന്നു കോടതി വിധിച്ചത്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ സിജെഎം കോടതിയിൽ ഹാജരായ രഹനാ ഫാത്തിമ പിഴയൊടുക്കുകയും വൈകുന്നേരം കോടതി പിരിയുന്നതുവരെ പ്രതിക്കൂട്ടിൽ നിൽക്കുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.