നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |റെയില്‍വേ സ്റ്റേഷനിലെ 'തോക്കു ചൂണ്ടി കവര്‍ച്ച നാടകം'; ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

  Arrest |റെയില്‍വേ സ്റ്റേഷനിലെ 'തോക്കു ചൂണ്ടി കവര്‍ച്ച നാടകം'; ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

  ഓണ്‍ലൈന്‍ റമ്മി കളിച്ചു ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഇയാള്‍ സുഹൃത്തുക്കളില്‍ നിന്നു 2.60 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. ഇതു തിരികെ കൊടുക്കാനാണു കവര്‍ച്ച ആസൂത്രണം ചെയ്തത്.

  Arrest

  Arrest

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാണ്‍മിയൂര്‍ സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലെ (Railway station) 'തോക്കുചൂണ്ടി കവര്‍ച്ച' (robbery) ജീവനക്കാരനും ഭാര്യയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമെന്നു പോലീസ് തെളിയിച്ചു. കേസില്‍ രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണ, ഭാര്യ സരസ്വതി എന്നിവരെ പോലീസ് അറസ്റ്റ്(arrest) ചെയ്തു.

   പുലര്‍ച്ചെ നാലിനു ടിക്കറ്റ് കൗണ്ടറിലേക്ക് കടന്നുവന്ന മൂന്നംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട് 1.32 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണയുടെ (28) മൊഴി. എന്നാല്‍, കവര്‍ച്ച നടന്ന സമയത്ത് ടിക്കാറാമിന്റെ ഭാര്യ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വഴി പോലീസ് കണ്ടെത്തിയതാണു കേസില്‍ വഴിത്തിരിവായത്.

   പണമടങ്ങിയ ബാഗ് ഭാര്യയെ ഏല്‍പിച്ചു തന്റെ കൈകള്‍ ഇരുമ്പു ബെഞ്ചിനോടു ചേര്‍ത്തു കെട്ടാനും വായില്‍ തുണി തിരുകാനും ടിക്കാറാം തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണമടങ്ങിയ ബാഗുമായി സരസ്വതി മടങ്ങി. പണം പോലീസ് ടിക്കാറാമിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു.

   ഓണ്‍ലൈന്‍ റമ്മി കളിച്ചു ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ടിക്കാറാം സുഹൃത്തുക്കളില്‍ നിന്നു 2.60 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. ഈ പണവും ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടമായി. ഇതു തിരികെ കൊടുക്കാനാണു കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

   ജനിച്ച ഉടനെ തന്നെ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് പിന്നീട് അനാഥാലയങ്ങളിൽ വളരേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സമാനമായ രീതിയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഡഗാസ്കറിലെ  മൗറീഷ്യസിലാണ് സംഭവം നടന്നത്.

   എയർ മൗറീഷ്യസ് വിമാനത്തിലെ  ചവറ്റുകുട്ടയിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ മഡഗാസ്കറിൽ നിന്നുള്ള ഈ സ്ത്രീയെ മൗറീഷ്യസ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് 20 കാരിയായ ഈ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കുഞ്ഞിന്റെ അമ്മ അവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
   പുതുവത്സര ദിനത്തിൽ മഡഗാസ്കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് സർ സീവൂസഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടെത്തിയത്. പോലീസ് അറസ്റ്റിന് ശേഷം നവജാത ശിശുവും അമ്മയും ഇപ്പോൾ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ അവരെ രണ്ടു പേരെയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

   Published by:Sarath Mohanan
   First published: