നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

    അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

    കഴിഞ്ഞ ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാകുന്നത്.

    • Share this:
      മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ രാജ്കുന്ദ്രയ്ക്ക് കോടതി ജ്യാമ്യം അനുവദിച്ചു.50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ പോലീസ് കുറ്റ പത്രം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന് രാജ്കുന്ദ്രയ്ക്ക് വേണ്ടി ഹാജരായ കോടതിയില്‍ ആവശ്യപ്പെട്ടു.

      കഴിഞ്ഞ ആഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1,400 പേജുള്ള കുറ്റ പത്രത്തില്‍ 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് നല്‍കിയ കുറ്റ പത്രത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് രാജ്കുന്ദ്രയ്‌ക്കെതിരെയുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാകുന്നത്.

      ബ്ലൂ ഫിലിം നിർമാണം: ശിൽപ ഷെട്ടിയുടെ ഭർത്താവിന്‍റെ പ്രതിദിന വരുമാനം പത്ത് ലക്ഷം രൂപ വരെ

      ബ്ലൂ ഫിലിം നിർമ്മാണത്തിന് അറസ്റ്റിലായതോടെ കുപ്രസിദ്ധനായി മാറിയിരിക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ബ്ലൂ ഫിലിം ബിസിനസിൽ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ കുന്ദ്ര വരുമാനം നേടിയതായാണ് അറിയാനാകുന്നത്.

      ലണ്ടൻ മർച്ചന്റ് എന്ന പേരിൽ അറിയപ്പെടുന്ന രാജ് കുന്ദ്രയുടെ ബിസിനസ്സ് ശൈലി തുടക്കം മുതൽ തന്നെ സംശയാസ്പദമായിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസ് ടീമിന്റെ സഹ ഉടമയായി രംഗത്തു വന്ന രാജ്, വാതുവയ്പ്പ് ആരോപണത്തിലൂടെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം.





      Also Read- Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

      നേരത്തെ യുകെ ബന്ധമുള്ള അശ്ലീല വീഡിയോ ചിത്ര നിർമ്മാണത്തിൽ പങ്കുണ്ടായിരുന്ന ഉമേഷ് കാമത്ത് എന്നയാളുടെ അറസ്റ്റിനെ തുടർന്നാണ് രാജ് കുന്ദ്രയ്ക്ക് ഇതിൽ പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. എന്നാൽ അറിയപ്പെടുന്ന വ്യവസായി ആയതിനാൽ സശ്രദ്ധമായിരുന്നു പൊലീസിന്‍റെ ഓരോ നീക്കവും. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് പദ്ധതിയിട്ടത്. ഇതിനു ശേഷം രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ച പൊലീസ്, കുന്ദ്ര ഒരു ദിവസം ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. ഹോട്ട് ഹിറ്റ് മൂവീസ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇയാളുടെ അക്കൗണ്ടിലേക്ക് നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.
      Published by:Jayashankar AV
      First published:
      )}