• HOME
  • »
  • NEWS
  • »
  • crime
  • »
  • ബലാത്സംഗത്തിന്റെ ഇരയോട് ലൈംഗിക ആവശ്യം ഉന്നയിച്ച എസിപി അറസ്റ്റിൽ; നിര്‍ബന്ധിത വിരമിക്കലിനും ഉത്തരവ്

ബലാത്സംഗത്തിന്റെ ഇരയോട് ലൈംഗിക ആവശ്യം ഉന്നയിച്ച എസിപി അറസ്റ്റിൽ; നിര്‍ബന്ധിത വിരമിക്കലിനും ഉത്തരവ്

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയിടുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ യൂണിറ്റ് എസിപിയാണ് 52കാരനായ ബോഹ്റ.

  • Share this:
    ജയ്പുർ: ബലാത്സംഗത്തിന് ഇരയായ യുവതിയോട് ലൈംഗിക ആവശ്യം ഉന്നയിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാനിൽ നിന്നുള്ള എസിപി കൈലാഷ് ചന്ദ്ര ബോഹ്റ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിന് പിന്നാലെ ഇയാൾക്ക് നിർബന്ധിത വിരമിക്കലിനും ഉത്തരവിട്ടിട്ടുണ്ട്. ബലാത്സംഗക്കേസിൽ പരാതി നൽകിയി യുവതിയോടാണ് എസിപി ലൈംഗിക താത്പ്പര്യം പ്രകടിപ്പിച്ചത്.

    സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയിടുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ യൂണിറ്റ് എസിപിയാണ് 52കാരനായ ബോഹ്റ. ഇക്കഴിഞ്ഞ മാർച്ച് പതിനാലിനാണ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടിയും ഉണ്ടായിരിക്കുന്നത്. പൊതു താത്പ്പര്യം കണക്കിലെടുത്താണ് എസിപിക്ക് നിർബന്ധിത വിരമിക്കൽ എന്ന തീരുമാനം എടുത്തതെന്നാണ് പ്രിൻസിപ്പൾ സെക്രട്ടറി അഭയ് കുമാർ ഒപ്പിട്ട ഉത്തരവിൽ പറയുന്നത്.

    Also Read-Shocking | ബ്ലേഡ് ഉപയോഗിച്ച് സിസേറിയൻ; യുപിയിൽ അമ്മയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം

    ബോഹ്റ പൊലീസ് ഡിപ്പാർട്മെന്‍റിൽ സേവനം അനുഷ്ടിക്കാൻ ആരംഭിച്ചിട്ട് ഇരുപത്തി നാല് വർഷത്തിലേറെയായി. 1996 ലെ രാജസ്ഥാൻ സിവിൽ സർവീസസ് (പെൻഷൻ) ചട്ടത്തിലെ 53 (I) ചട്ടപ്രകാരവും, ഭരണ പരിഷ്കരണ വകുപ്പിന്റെ ഉന്നതതല സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരവുമാണ് ഈ നടപടി സ്വീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു.

    സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ച് കേസുകൾ അന്വേഷിക്കുന്ന യൂണിറ്റ് മേധാവിയായ ബോഹ്റ, ബലാത്സംഗം ഉൾപ്പെടെയുള്ള പരാതി ഉന്നയിക്കാനെത്തിയ സ്ത്രീയോട് ആദ്യം പണം ആവശ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. എന്നാൽ പണം നൽകാൻ ഇവർക്ക് കഴിയാതെ വന്നതോടെയാണ് ലൈംഗിക ആവശ്യം ഉന്നയിച്ചതെന്നാണ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിജിപി ബി.എൽ സോണി അറിയിച്ചത്. ഓഫീസ് സമയത്തിന് ശേഷം തന്നെ കാണാൻ എത്തണമെന്നായിരുന്നു പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടത്.

    Also Read-തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്

    എസിപിയുടെ നിരന്തരശല്യം സഹിക്കവയ്യാതെ ആയതോടെ സ്ത്രീ ഇയാൾക്കെതിരെ പരാതിയുമായി ആന്‍റി കറപ്ഷൻ ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബോഹ്റയെ കുടുക്കാൻ പദ്ധതി തയ്യാറാക്കിയ അന്വേഷണ സംഘം ഇയാളും യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം റെക്കോഡ് ചെയ്യുകയും ഇത് തെളിവാക്കി എസിപിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



    ഏറെ വിവാദം ഉയർത്തിയ സംഭവം പ്രതിപക്ഷമായ ബിജെപി നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് കുറ്റവാളിയായ ഉദ്യോഗസ്ഥനെ എത്രയും വേഗം സര്‍വീസിൽ നിന്നും പുറത്താക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ സഭയിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് നിർബന്ധിത വിരമിക്കൽ ഉത്തരവും ഇറക്കിയത്.
    Published by:Asha Sulfiker
    First published: