• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത മുപ്പതുകാരൻ അറസ്റ്റിൽ

ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത മുപ്പതുകാരൻ അറസ്റ്റിൽ

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈദ്യപരിശോധനയിൽ ബലാത്സംഗം നടന്നതായി തെളിഞ്ഞതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ആൽവാർ (രാജസ്ഥാൻ): ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം. നിരഞ്ജൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചു.

    ബുധനാഴ്ച രാത്രി വീടിനു മുന്നിലെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ നിരഞ്ജൻ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

    ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

    You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

    പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഐപിസി, പോക്സോ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. കൂടാതെ, ഇയാളെ അറസ്റ്റ് ചെയ്തതായി ആൽവാർ എസ്പി അനിൽ പാരിസ് ദേശ്മുഖ് അറിയിച്ചു.

    പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വൈദ്യപരിശോധനയിൽ ബലാത്സംഗം നടന്നതായി തെളിഞ്ഞതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായും പൊലീസ് അറിയിച്ചു.

    First published: