നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു; 42കാരൻ ഒളിവിൽ

  മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു; 42കാരൻ ഒളിവിൽ

  • Last Updated :
  • Share this:
   കോട്ട: പതിമൂന്നുകാരിയായ മകളെ രണ്ടു ദിവസത്തിനിടെ രണ്ടുതവണ ബലാത്സംഗം ചെയ്ത 42കാരൻ ഒളിവിൽ. രാജസ്ഥാനിലെ ഝലവാർ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെതിരെ ഝലവാർ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

   ശനിയാഴ്ചയാണ് കൂട്ടിയെ ഇയാൾആദ്യമായി ബലാത്സംഗത്തിനിരയായത്. സാമ്രായി ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയസമയത്തായിരുന്നു ഇത്. കടുക് പാടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുയതായും കുട്ടി പൊലീസിനോട് പറഞ്ഞു.

   ഞായറാഴ്ച ഛോട്ടാറായിപൂരിലെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു രണ്ടാമതും പീഡിപ്പിച്ചത്. തുടർന്ന് കുട്ടി തന്റെ മുത്തശ്ശിയോട് വിവരം പറഞ്ഞു. അവർ കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പരാതി നൽകുകയുമായിരുന്നു. തിങ്കളാഴ്ച കുട്ടിയെ വിശദമായ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും ഉടൻ തന്നെ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
   First published:
   )}