നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; ചോര്‍വാർന്ന് കിടന്ന യുവതിക്കരികെ സമയം ചിലവഴിച്ചത് മൊബൈല്‍ ഗെയിം കളിച്ച്

  ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; ചോര്‍വാർന്ന് കിടന്ന യുവതിക്കരികെ സമയം ചിലവഴിച്ചത് മൊബൈല്‍ ഗെയിം കളിച്ച്

  'കത്രിക ഉപയോഗിച്ച് നിരവധി തവണയാണ് ഇയാൾ ഭാര്യയെ കുത്തിയത്. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ യാതൊരു കുറ്റബോധവുമില്ലാതെ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു'

  • Share this:
   ജയ്പുർ: ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി യുവാവ്. രാജസ്ഥാനിലെ ബിജെഎസ് കോളനി സ്വദേശി വിക്രം സിംഗ് (35) ആണ് ഭാര്യ ശിവ് കന്‍വാറിനെ(30) കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരിക്കുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

   ഭാര്യയെ കൊലപ്പെടുത്തിയെന്ന വിവരം യുവാവ് തന്നെയാണ് പൊലീസിനെയും ഭാര്യയുടെയും വീട്ടുകാരെയും വിളിച്ചറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യക്കരികിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുകയായിരുന്നു വിക്രം എന്നാണ് റിപ്പോർട്ട്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് മഹമാന്ദിർ എസ്എച്ച്ഒ കൈലാഷ്നാഥൻ അറിയിച്ചത്.

   Also Read-പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരി അറസ്റ്റിൽ

   തൊഴിൽരഹിതനായിരുന്നു വിക്രം. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസവും ഇതിന്‍റെ പേരില്‍ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ദേഷ്യം വന്ന വിക്രം കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. തയ്യൽത്തൊഴിലാളി ആയിരുന്നു കൊല്ലപ്പെട്ട ശിവ്. ഇവർ ഈ ജോലി ചെയ്യുന്നത് ഭർത്താവിന് ഇഷ്ടമായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

   Also Read-ട്രാഫിക് പോലീസുകാരനെതിരെ കയ്യേറ്റശ്രമം; അധിക്ഷേപം: വനിതാ അസിസ്റ്റന്‍റ് ഡയറക്ടർക്കെതിരെ കേസ്

   'കത്രിക ഉപയോഗിച്ച് നിരവധി തവണയാണ് ഇയാൾ ഭാര്യയെ കുത്തിയത്. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ യാതൊരു കുറ്റബോധവുമില്ലാതെ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു' പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. വിക്രം-ശിവ് ദമ്പതികൾക്ക് രണ്ട് മക്കളാണ്. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

   എന്താണ് യഥാര്‍ഥത്തിലുണ്ടായതെന്ന് തിരിച്ചറിയാൻ പ്രതിക്ക് കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് പെട്ടെന്ന് അപസ്മാരം പോലെ വന്നുവെന്നും ആ സമയം ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് ഇയാൾ മൊഴി നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇവരുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിക്രമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}