• HOME
  • »
  • NEWS
  • »
  • crime
  • »
  • രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

കൊലപാതകത്തിനിടെ ചെറുത്തുനിൽപ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയോ എന്ന് സംശയമുണ്ട് . രാത്രി ബഹളം കേട്ടിരുന്നില്ല എന്ന് സമീപവാസികൾ പറഞ്ഞു.

കൊട്ടാരക്കര നീലേശ്വരത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിത്യരാജും സഹോദരി അമൃതരാജും

കൊട്ടാരക്കര നീലേശ്വരത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിത്യരാജും സഹോദരി അമൃതരാജും

  • Last Updated :
  • Share this:
കൊല്ലം കൊട്ടാരക്കരയിൽ (Kottarakkara) അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ (Suicide) കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന (Murder) ശേഷം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കൾ സൂചിപ്പിക്കുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. കൊട്ടാരക്കര പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യരാജ്, അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. നീലേശ്വരം ജങ്ഷനിൽ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രൻ.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ആദിത്യ രാജ് രാവിലെ ജോലിക്ക് എത്താതതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ദാരുണ സംഭവത്തെ കുറിച്ചറിയുന്നത്.

സാമ്പത്തിക ബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂവർക്കും കഴുത്തിനാണ് വെട്ടേറ്റത്. റൂറൽ എസ് പി കെ ബി രവിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടബാധ്യതയെ തുടർന്ന് രാജേന്ദ്രൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും കരുതുന്നത്.

സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനിടെ ചെറുത്തുനിൽപ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയോ എന്ന് സംശയമുണ്ട് . രാത്രി ബഹളം കേട്ടിരുന്നില്ല എന്ന് സമീപവാസികൾ പറഞ്ഞു. ആദിത്യ രാജിന് 24 വയസ്സും അമൃതയ്ക്ക് 22 വയസുമാണ്. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു രാജേന്ദ്രന്‍റേത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി കൊണ്ട് പോയി.

കൂട്ടക്കൊലയ്ക്കും ആത്മഹത്യയ്ക്കും കാരണം സാമ്പത്തിക പ്രതിസന്ധി? മകനെയും ഭാര്യയെയും മകളെയും വെട്ടിക്കൊന്ന ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിവരം. ബന്ധുക്കളും സമീപവാസികളുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇന്നു രാവിലെയോടെയാണ് നീലേശ്വരം കത്തോലിക്ക പള്ളിക്ക് സമീപം താമസിക്കുന്ന രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ രണ്ട് മക്കൾ എന്നിവരെ കൊലചെയ്യപ്പെട്ട നിലയിലും കണ്ടെത്തിയത്. പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.

Also See- എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി; യുവതിയും യുവാവും പിടിയിൽ; എത്തിച്ചത് രണ്ടു കാറുകളിലായി

രാജേന്ദ്രന്‍റെ ഭാര്യയുടെയും മക്കളുടെയും ശരീരത്തിൽ അതി ഗുരുതരമായ മുറിവുകളാണുള്ളതെന്ന് നെടുവത്തൂർ പഞ്ചായത്ത് അംഗം രാജശേഖരൻ പിള്ള പറയുന്നു. രാജേന്ദ്രൻ ഇത്രയും ക്രൂര കൃത്യം ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. രാജേന്ദ്രന്‍റെ മകൻ ആദിത്യ രാജിന്‍റെ സഹപ്രവർത്തകനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആദിത്യ രാജിനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ടക്കൊലയും ആത്മഹത്യയും സംബന്ധിച്ച് പുറംലോകം അറിയുന്നത്.

സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് അനുസരിച്ച് അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ ആറു മണിയോടെ ഈ വീട്ടിൽ പാൽ നൽകുന്നയാൾ ഇവിടെ എത്തിയെങ്കിലും കതക് അടഞ്ഞ് കിടന്നതിനാൽ പാൽ പുറത്തുവെച്ച ശേഷം മടങ്ങുകയായിരുന്നു.
Published by:Anuraj GR
First published: