• HOME
  • »
  • NEWS
  • »
  • crime
  • »
  • സാമ്പത്തിക ഇടപാടിന് പിന്നിൽ വമ്പൻമാർ; സിബിഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്‍റെ ഭാര്യയും അമ്മയും

സാമ്പത്തിക ഇടപാടിന് പിന്നിൽ വമ്പൻമാർ; സിബിഐ അന്വേഷണം വേണമെന്ന് രാജ്കുമാറിന്‍റെ ഭാര്യയും അമ്മയും

ചിട്ടിക്കമ്പനിയും കാറുമുള്ള കാര്യം വിശ്വസിക്കാനായില്ലെന്നും സാമ്പത്തിക വിവരം അറിയുന്നത് പോലീസ് പറഞ്ഞ ശേഷമാണെന്നും ഭാര്യ പറയുന്നു...

news18

news18

  • Last Updated :
  • Share this:
    കട്ടപ്പന: പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് പിന്നിൽ വമ്പന്മാർ ഉണ്ടെന്ന് ഭാര്യ വിജയ. രാജ്കുമാറിന് ഒറ്റയ്ക്ക് ചിട്ടികമ്പനി തുടങ്ങാൻ കഴിയില്ല. ഏപ്രിൽ മാസത്തിൽ കാണാതായ ഭർത്താവിനെ മെയ് മാസത്തിൽ ചിട്ടി കമ്പനി ഉടമയായാണ് കണ്ടതെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും വിജയ ന്യൂസ് 18-നോട് പറഞ്ഞു. രാജ്കുമാറിന്‍റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് അമ്മ കസ്തൂരി ആവശ്യപ്പെട്ടു.

    മലയാളം എഴുതാനും വായിക്കാനുമറിയാത്തയാളാണ് രാജ് കുമാർ എന്ന് ഭാര്യ വിജയ പറയുന്നു. റിമാൻഡിൽ മരിച്ച രാജ് കുമാർ നടത്തിയത് കോടികളുടെ ചിട്ടി ഇടപാടായിരുന്നു. തേയില തോട്ടത്തിലെ തൊഴിലാളി ചിട്ടിക്കമ്പനി മുതലാളിയായത് മൂന്നു മാസം കൊണ്ടാണെന്നും ഭാര്യ പറയുന്നു. മൂന്നു മക്കളടങ്ങുന്ന കുടുംബം ഇപ്പോഴും ചോർന്നൊലിക്കുന്ന ലയത്തിലാണ് താമസിക്കുന്നത്. ചിട്ടിക്കമ്പനിയും കാറുമുള്ള കാര്യം വിശ്വസിക്കാനായില്ലന്ന് വിജയ പറയുന്നു. സാമ്പത്തിക വിവരം അറിയുന്നത് പോലീസ് പറഞ്ഞ ശേഷമാണ്. ഉന്നതൻമാരെ കണ്ടെത്താൻ നിയമ പോരാട്ടം നടത്തുമെന്നും വിജയ പറഞ്ഞു.

    അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണം. മകനെ ഉരുട്ടിക്കൊന്നവരെ മാത്രമല്ല അതിന് കൂട്ടുനിന്ന എസ്.പി യെയും ഡി.വൈഎസ്.പിയെയും അറസ്റ്റ് ചെയ്യണമെന്നും കസ്തൂരി പറഞ്ഞു.
    First published: