നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Ramsi Suicide Case | റംസിയുടെ ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

    Ramsi Suicide Case | റംസിയുടെ ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

    ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ചതിനു പിന്നാലെ ഹാജരായെങ്കിലും ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

    ലക്ഷ്മി പ്രമോദ്

    ലക്ഷ്മി പ്രമോദ്

    • Share this:
    കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. അതേസമയം അന്വേഷണ സംഘം ചോദ്യം ചെയ്യൽ ഒഴിവാക്കി. ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടി ഹാജരായത്. മുൻജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

    Also Read- റംസിയുടെ ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർ ജാമ്യം

    ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നേരത്തെ നൽകിയ നോട്ടീസിൻ്റെയും മുൻകൂർജാമ്യ ഉപാധിയുടെയും അടിസ്ഥാനത്തിലാണ് ലക്ഷ്മി പ്രമോദ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ നടി ഹാജരായിരുന്നില്ല. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ചതിനു പിന്നാലെ ഹാജരായെങ്കിലും ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദ് മടങ്ങിപ്പോയിരുന്നു.

    Also Read ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ ശ്രമം; അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷൻ കൗൺസിൽ

    നടിക്കും പ്രതി ഹാരിസിൻ്റെ മാതാപിതാക്കൾക്കും മുൻകൂർ ജാമ്യം നൽകിയതിനെതിരെ ക്രൈം ബ്രാഞ്ച്  ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് വേണ്ടി വന്നാൽപ്പോലും നിലവിലെ സാഹചര്യത്തിൽ അതിനു കഴിയില്ല. ഹാരിസ് ഒഴികെ മറ്റ് പ്രതികൾക്കെതിരെ  പര്യാപ്തമായ തെളിവുകൾ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. സെഷന്‍സ് കോടതി ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.



    കൊട്ടിയം സ്വദേശിനിയായ റംസി കഴിഞ്ഞ മാസം മൂന്നിനാണ് തൂങ്ങിമരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് ഇരുപത്തിനാലുകാരിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്.
    Published by:Rajesh V
    First published:
    )}