ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; കാമുകീകാമുകന്മാര് രണ്ടുവർഷത്തിന് ശേഷം പിടിയില്‍
ആറുവയസുള്ള മകളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; കാമുകീകാമുകന്മാര് രണ്ടുവർഷത്തിന് ശേഷം പിടിയില്‍
ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം. നിസാം ഷംനയെ പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാകുകയുമായിരുന്നു.
ഷംന, നിസാം
Last Updated :
Share this:
തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് നാടുവിട്ട് ഒളിച്ചോടിയ കാമുകീകാമുകന്മാര് പിടിയില്‍. മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന (28), കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാം (38) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഷംന കാമുകനൊപ്പം ഒളിച്ചോടിയത്. ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ആളാണ് നിസാം. നിസാം ഷംനയെ പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാകുകയുമായിരുന്നു.
2019 മെയ് 12നാണ് ഷംനയെ കാണാനില്ലെന്ന് കാട്ടി പള്ളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. അന്വേഷണത്തില്‍ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ നിസാം 2019 മെയ് 12ന് ഷംനയെയും കൊണ്ട് ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്ത് ഒളിവില്‍ താമസിച്ചു. വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും ഇല്ലാതിരുന്നതിനാല്‍ ഇവരെ കണ്ടെത്തുക ദുഷ്കരമായിരുന്നു.
കോയമ്പത്തൂരിലെ താമസം മതിയാക്കി പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറം എന്ന സ്ഥലത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അടുത്തകാലത്ത് താമസമാക്കി. ഇവര്‍ മുറിയില്‍നിന്നും അധികം പുറത്തിറങ്ങാറില്ലായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്നവരുമായി പോലും യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല.
ഇവര്‍ പാലപ്പുറത്ത് ഉണ്ടെന്ന് മനസിലാക്കിയ പള്ളിക്കല്‍ പൊലീസ് ഒറ്റപ്പാലം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായുരുന്നു. നിസാമിനെയും ഷംനയെയും ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. എസ് എച്ച് ഒ പി. ശ്രീജിത്ത്, എസ് ഐ എം. സഹീല്‍, എ എസ് ഐ അനില്‍കുമാര്‍, സി പിഒമാരായ അനുമോഹന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്.
സ്കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രണയത്തിലായി; അഞ്ച് വയസുകാരനായ മകനെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി
വാട്ട്സാപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കിയതിന് പിന്നാലെ പഴയ സ്കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു.
അടുത്തകാലത്താണ് ഇരുവരും വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പിന്നാലെ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ യുവാവിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി.
യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് അവിവാഹിതനാണ്. കോടതിയിൽ ഹാജരാക്കിയെ ഇരുവരെയും റിമാൻഡ് ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.